Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.എ.ഇയിൽ ബിസിനസ്​:...

യു.എ.ഇയിൽ ബിസിനസ്​: സഹായവുമായി എമിറേറ്റ്​ ഫസ്​റ്റ്​

text_fields
bookmark_border
കൊച്ചി: യു.എ.ഇയിൽ ആദ്യ ചുവടുവെക്കാനാഗ്രഹിക്കുന്ന വ്യവസായികൾക്ക് എല്ലാ പിൻബലവും നൽകി എമിറേറ്റ് ഫസ്റ്റ്. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യങ്ങളെല്ലാം ഒരുക്കി നൽകുമെന്ന് എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാൻ പറഞ്ഞു. സംരംഭങ്ങൾക്ക് എൻ.ആർ.െഎ പദവിയോടെ ദുെബെ കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്നത് നികുതി ഉൾപ്പെടെ മേഖലകളിൽ വലിയ പ്രയോജനം ചെയ്യും. 10 ലക്ഷം രൂപയുണ്ടെങ്കിൽ ദുബൈയിൽ സ്ഥാപനം കെട്ടിപ്പടുക്കാം. ഇതിനാവശ്യമായ ഇൻവെസ്റ്റർ വിസ മുതൽ ഒാഫിസ് സ്പേസ് സജ്ജമാക്കുന്നതുവരെ ചെയ്യാൻ എമിറേറ്റ് ഫസ്റ്റ് സജ്ജമാണ്. 24 മണിക്കൂറിനുള്ളിൽ ഒരു കമ്പനി ആരംഭിക്കാൻ കഴിയുമെന്നാണ് നൽകുന്ന ഉറപ്പ്. സവിശേഷ സാഹചര്യങ്ങളിൽ മൂന്നു മണിക്കൂർ കൊണ്ട് കമ്പനി സ്ഥാപിക്കാം. മുനിസിപ്പൽ ഭരണകേന്ദ്രം മുതൽ കോടതി വരെയുള്ളവയുടെ സഹകരണം ഉറപ്പാക്കുന്ന ചുമതല എമിറേറ്റ് ഫസ്റ്റ് ഏറ്റെടുക്കും. ലോക്കൽ സ്പോൺസറെ ഏർപ്പെടുത്തും. സംരംഭകരുടെ ആവശ്യമനുസരിച്ച് സ്പോൺസർഷിപ്പും സംഘടിപ്പിക്കും. മാനേജ്മ​െൻറ് കൺസൽട്ടൻസി, വിസ സേവനങ്ങൾ, നിയമസഹായം, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ, പരിഭാഷകൾ, ധനകൈകാര്യം സംബന്ധിച്ച വിവിധ സേവനങ്ങൾ എന്നിവയും എമിറേറ്റ് ഫസ്റ്റ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 00971527778182, 00919995990908 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജമാദ് ഉസ്മാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സേവനങ്ങളും നൽകുന്നു. ലേബർ ക്യാമ്പുകളിൽ കുടുങ്ങിയവരെ മോചിപ്പിച്ച് നാട്ടിലെത്തിക്കാനും സഹായിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story