Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅടിയന്തര ധനസഹായവിതരണം...

അടിയന്തര ധനസഹായവിതരണം അന്തിമഘട്ടത്തില്‍; സഹായം നല്‍കിയതി​െൻറ വിശദവിവരം വെബ്സൈറ്റിൽ -^കലക്​ടർ

text_fields
bookmark_border
അടിയന്തര ധനസഹായവിതരണം അന്തിമഘട്ടത്തില്‍; സഹായം നല്‍കിയതി​െൻറ വിശദവിവരം വെബ്സൈറ്റിൽ --കലക്ടർ കാക്കനാട്: പ്രളയദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണം അന്തിമ ഘട്ടത്തിലെത്തിയതായി കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ധനസഹായവിതരണം 90 ശതമാനം പൂര്‍ത്തിയായി. ജില്ലയിലെ ആകെ ദുരിതബാധിത കുടുംബങ്ങളുടെ എണ്ണം 1,68,298 ആണ്. ഇതില്‍ 1,50,852 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ധനസഹായമെത്തി. ആലുവ താലൂക്ക് -31599, കണയന്നൂര്‍ -18637, കൊച്ചി -3475, കോതമംഗലം -2036, കുന്നത്തുനാട് -9712, മൂവാറ്റുപുഴ -8411, പറവൂര്‍ -76982 വീതം പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. ശേഷിക്കുന്ന 17,446 പേരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി. ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കിയതി​െൻറ വിശദവിവരം എറണാകുളം ജില്ല ഭരണകൂടത്തി​െൻറ ഔദ്യോഗിക വെബ്സൈറ്റായ ernakulam.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ജില്ല കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതി​െൻറ ലിങ്ക് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 15 മുതല്‍ 19 വരെയാണ് പ്രളയം ജില്ലയില്‍ കനത്തനാശം വിതച്ചത്. ശേഷമുള്ള 20 ദിവസത്തിനകംതന്നെ ജില്ല ഭരണകൂടം ഇതുസംബന്ധിച്ച് കൈക്കൊണ്ട നടപടികള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുംവിധം ലളിതമായി പ്രത്യേകം തയാറാക്കി. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ജില്ല ഭരണകൂടം പൊതുജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അനര്‍ഹര്‍ ഉള്‍പ്പെടുകയോ അര്‍ഹര്‍ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ പരാതിപ്പെടാം. പ്രളയംമൂലമുണ്ടായ ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ സെപ്റ്റംബര്‍ 15ഒാടെ പൂർണമായും നിര്‍മാർജനം ചെയ്യും. ജൈവമാലിന്യങ്ങള്‍ തദ്ദേശിയമായി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. 12,200 ടണ്‍ ജൈവമാലിന്യങ്ങളാണ് നീക്കാനുണ്ടായിരുന്നത്. 2810 ടണ്‍ അജൈവമാലിന്യം ബ്രഹ്മപുരത്തെത്തിച്ചു. മൂന്ന് സ്കൂളുകൾ പഠനം തുടരാനാകാത്തവിധം നശിച്ചു കൊച്ചി: ജില്ലയിലെ 117 പ്രളയബാധിത സ്‌കൂളുകളില്‍ മൂന്നെണ്ണം പഠനം തുടരാനാവാത്തവിധം നശിച്ചതായി കലക്ടർ അറിയിച്ചു. ജി.എല്‍.പി സ്‌കൂള്‍ മൂവാറ്റുപുഴ, മുടവൂര്‍, പഴമ്പിള്ളിത്തുരുത്ത് സ്‌കൂളുകളാണ് നശിച്ചത്. ഈ സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് സമീപെത്ത കെട്ടിടത്തില്‍ പഠനത്തിന് താല്‍ക്കാലിക സംവിധാനമൊരുക്കി. അണ്‍ എയിഡഡ് സ്‌കൂളുകളില്‍നിന്ന് പുസ്തകം ലഭ്യമാക്കി പാഠപുസ്തകങ്ങളുടെ അപര്യാപ്തത പരിഹരിക്കും. രണ്ടുലക്ഷം നോട്ടുപുസ്തകങ്ങള്‍ ആവശ്യമുള്ളിടത്ത് 80,000 പുസ്തകങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കി. ദുരിതാശ്വാസ സാധനങ്ങളുടെ വരവ് ജില്ലയില്‍ കുറഞ്ഞതായും കലക്ടര്‍ അറിയിച്ചു. ചരക്കുവണ്ടിയില്‍ സാധനമെത്തുന്നില്ല. പാസഞ്ചര്‍ ട്രെയിനുകളില്‍ പാർസലായി ഇപ്പോഴും സാധനങ്ങള്‍ വരുന്നുണ്ട്. ഇതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാറിലേക്ക് എന്ന കുറിപ്പോടെയുള്ളവ മാത്രമേ ജില്ല ഭരണകൂടത്തിന് നേരിട്ട് സ്വീകരിക്കാനാവൂ. പല സ്വകാര്യവ്യക്തികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവരുടെ പേരില്‍ വരുത്തുന്ന സാധനങ്ങള്‍ റെയില്‍വേ പ്ലാറ്റ്ഫോമുകള്‍ക്ക് വശത്തായി നീക്കിവെക്കാറുണ്ട്. ഇത് നേരിട്ട് ഏറ്റെടുക്കാനാവില്ല. ഇത്തരം പാർസലുകള്‍ ജില്ല ഭരണകൂടം ഏറ്റെടുക്കാതെ കിടക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ എന്ന പേരില്‍ വാര്‍ത്ത വരുന്നതിന് കാരണമിതാണെന്നും കലക്ടര്‍ വ്യക്തമാക്കി. തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.ഡി. ഷീലാദേവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story