Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയർ...

സീനിയർ ജേണലിസ്​റ്റ്​സ്​​ ഫോറം സമ്മേളനം മാറ്റി​

text_fields
bookmark_border
കൊച്ചി: ഇൗ മാസം 21, 22 തീയതികളിൽ കൊച്ചിയിൽ നടത്താനിരുന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം ഏഴാം സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. പ്രകൃതിദുരന്തം കണക്കിലെടുത്താണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘടന 1,20,000 രൂപ സംഭാവന ചെയ്തു. ഇൗ മാസം 30നകം അംഗങ്ങളിൽനിന്ന് കൂടുതൽ തുക സമാഹരിച്ച് നൽകാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, ഡോ. ടി.വി. മുഹമ്മദലി, എൻ. ശ്രീകുമാർ, പി.വി. പങ്കജാക്ഷൻ, കെ.പി. വിജയകുമാർ, സി.എം.കെ. പണിക്കർ, വി. സുബ്രഹ്മണ്യൻ, ആർ.എം. ദത്തൻ, എസ്. സുധീശൻ, ഒ. കരുണൻ, പി. ഗോപി, എം.വി. രവീന്ദ്രൻ, എം. ബാലഗോപാലൻ, പട്ടത്താനം ശ്രീകണ്ഠൻ, തേക്കിൻകാട് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story