Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവകേരള നിര്‍മിതിക്ക്...

നവകേരള നിര്‍മിതിക്ക് പിന്തുണയേറുന്നു- മന്ത്രി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നവകേരള നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജനകീയ പിന്തുണ ഏറി വരുകയാണന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ജില്ലയിലെ ധനസമാഹരണ യജ്ഞത്തിന് മൂവാറ്റുപുഴയില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി, സ്വര്‍ണം, പെന്‍ഷന്‍ എന്നിവയടക്കം ജനങ്ങൾ നൽകുന്നുണ്ട്. വിവിധ മത സംഘടനകളും മനസ്സറിഞ്ഞ് സര്‍ക്കാറിനെ സഹായിക്കുന്നത് ഇതിന് ഉദാഹരണമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള നിര്‍മിക്കായി അഹോരാത്രം പണിയെക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഇനിയും വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തവരുടെ പുനരധിവാസം സാധ്യമാക്കുമെന്നും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമാണ് പ്രധാന ലക്ഷ്യം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുകയും ചെയ്യണം. മൂവാറ്റുപുഴ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, എ.ഡി.എം. എം.കെ. കബീര്‍, ജില്ല ഫിനാന്‍സ് ഓഫിസര്‍ ഹരികുമാര്‍, മൂവാറ്റുപുഴ ആര്‍.ടി.ഒ എം.ടി. അനില്‍കുമാര്‍, തഹസീല്‍ദാര്‍ പി.എസ്. മധുസൂധനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, പി.ആര്‍. മുരളീധരന്‍, എം.ആര്‍. പ്രഭാകരന്‍, പി.കെ. ബാബുരാജ്, എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ സഹകരണ സംഘം പ്രസിഡൻറുമാർ, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിദേശ മലയാളികളായ ഈസ്റ്റ് മാറാടി പൊട്ടയ്ക്കല്‍ ജിമ്മി ജോര്‍ജും ഭാര്യ സിമ്മിയും ദുരിതാശ്വാസ നിധിയിലേക്ക്നല്‍കിയ 16 സ​െൻറ് സ്ഥലത്തി​െൻറ ആധാരം മാതാപിതാക്കളായ പി.ജെ. ജോര്‍ജും മേരിയും ചേർന്ന് മന്ത്രിക്ക് കൈമാറി. ഒറ്റദിവസം ലഭിച്ചത് ഒരു കോടി മൂവാറ്റുപുഴ: താലൂക്കില്‍ ഒറ്റ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത് ഒരു കോടി. പണമായി ചൊവ്വാഴ്ച ലഭിച്ചത് 48,73,100 രൂപയാണ്. സ്വര്‍ണവും സ്ഥലവും ഉള്‍പ്പെടെ ലഭിച്ചത് 50 ലക്ഷം രൂപയോളം വരും. മുമ്പ് ലഭിച്ച 15,63,850-രൂപയും ഉള്‍പ്പെടെ 64,36,950 രൂപയാണ് താലൂക്കില്‍ ഇതുവരെ പണമായി ലഭിച്ചത്. 1000 മുതല്‍ 10 ലക്ഷം രൂപ വരെ വ്യക്തികളും സ്ഥാപനങ്ങളും സഹായധനം നല്‍കി. മൂവാറ്റുപുഴ അര്‍ബണ്‍ സഹകരണ ബാങ്ക്, പേഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ എന്നിവ 10 ലക്ഷം രൂപ വീതം നല്‍കി. മാറാടി സഹകരണ ബാങ്കും ആനിക്കാട് സഹകരണ ബാങ്കും അഞ്ച് ലക്ഷം രൂപ വീതവും മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ പഞ്ചായത്ത്, ആയവന അപ്പു ഗ്രാനൈറ്റ്, ഈസ്റ്റ് മാറാടി സ്വദേശി എം.കെ. ഏലിയാസ്, മുത്തോലപുരം സഹകരണ ബാങ്ക് എന്നിവ രണ്ട് ലക്ഷം രൂപ വീതം നല്‍കി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, പുല്‍പ്പാറ ഗ്രാനൈറ്റ്, മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂള്‍, വാഴക്കുളം ജീവധാര ഫൗണ്ടേഷന്‍, വടക്കന്‍ പാലക്കുഴ ആസ്‌പെയര്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി, പിറവം അഗ്രിഗേറ്റ്, പായിപ്ര പഞ്ചായത്ത്, എന്നിവ ഒരു ലക്ഷം രൂപ വീതം നല്‍കി. തിരുമാറാടി പഞ്ചായത്ത് 75,000 രൂപയും പാമ്പാക്കുട പഞ്ചായത്ത് 75,100രൂപയും എല്‍.എസ്.ജി.ഡി മൂവാറ്റുപുഴ സബ്ഡിവിഷന്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് 57000രൂപയും ആയവന അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മ​െൻറ് സൊസൈറ്റി 50,000രൂപയും ആവോലി പഞ്ചായത്ത് 35,000രൂപയും ആയവന പഞ്ചായത്ത് 25,000രൂപയും, പ്രവൈറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫോറം 75,000-രൂപയും കടാതി പള്ളിതാഴം ഡി.വൈ.എഫ്.ഐ യൂനിറ്റ് 42,850-രൂപയും വാഴപ്പിള്ളി െറസിഡൻറ്സ് അസോസിയേഷന്‍ 50,000-രൂപയും തിരുമാറാടി മൈത്രി െറസിഡൻറ്സ് അസോസിയേഷന്‍ 35,000രൂപയും മൂവാറ്റുപുഴ മേള 25,000രൂപയും ഈസ്റ്റ് പായിപ്ര യുനൈറ്റഡ് പബ്ലിക് ലൈബ്രറി 15,000രൂപയും എസ്.എന്‍.ഡി.പി പാമ്പാക്കുട ശാഖ 50,000രൂപയും അടൂപ്പറമ്പ് മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് 17,500രൂപയും ഊരമന ഗലീലാകുന്ന് സ​െൻറ് മേരീസ് യാക്കോബായ പള്ളി 25,000 രൂപയും കുന്നയ്ക്കാല്‍ സ​െൻറ് ജോര്‍ജ് യാക്കോബായ പള്ളിയും കുന്നയ്ക്കാല്‍ സ​െൻറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയും 10,000-രൂപയും വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. പേര് വെളിപ്പെടുത്താത്ത വ്യക്തി എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നല്‍കിയ രണ്ട് സ്വര്‍ണ മോതിരം മന്ത്രിക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story