Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുടിവെട്ടി കിട്ടിയ തുക ...

മുടിവെട്ടി കിട്ടിയ തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
കൂത്താട്ടുകുളം: കലക്ടറേറ്റിനു മുന്നിൽ പൊതുഇടത്ത് ഇരുന്ന് നൽകി കൂത്താട്ടുകുളം സ്വദേശികള്‍ മാതൃകയായി. കൂത്താട്ടുകുളം ടൗണിൽ ചിൽസ് ജ​െൻറ്സ് ബ്യൂട്ടി പാർലർ ഉടമ ഗിരീഷ് നാരായണൻ, മകൻ അനന്തു ഗിരീഷ്, സുഹൃത്ത് രാജപ്പൻ പാതിരിയ്ക്കൽ എന്നിവരാണ് ചെവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ എറണാകുളം കലക്ട്രേറ്റിനു മുന്നിൽ ഇരുന്ന്‍ മുടിവെട്ടിയത്. മുടിവെട്ടികിട്ടിയ തുക കാക്കനാട് വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്ക് വേണ്ടി ഏറ്റുവാങ്ങി. പ്രളയബാധിത സമയത്ത് പിറവത്തെ കളമ്പൂർ, പറവൂർ, ആലങ്ങാട്, ആശാരി വള്ളം കോളനി, കുട്ടനാട് മങ്കൊമ്പ് എന്നിവിടങ്ങളിലെ ക്യാമ്പിൽ എത്തി ഇവർ സൗജന്യമായി മുടി വെട്ടിയും താടി വടിച്ചും നൽകിയിരുന്നു. സെപ്റ്റംബർ 10 മുതൽ 15 വരെ ദിവസങ്ങളിൽ ദുരിതാശ്വാസ സമാഹരണം നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ഇവർ ഒരു ദിവസത്തെ അധ്വാനഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story