Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ദുരിതാശ്വാസനിധിയിലേക്ക് കോതമംഗലത്തുനിന്ന്​ ഒന്നേകാൽ കോടി

text_fields
bookmark_border
ദുരിതാശ്വാസനിധിയിലേക്ക് കോതമംഗലത്തുനിന്ന്​ ഒന്നേകാൽ കോടി
cancel
കോതമംഗലം: പ്രളയത്തിൽ കഷ്്ടത അനുഭവിക്കുന്ന പതിനായിരങ്ങൾക്ക് ആശ്വാസമേകാനും തകർന്നടിഞ്ഞ കേരളത്തി​െൻറ പുനർനിർമിതിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നേകാൽ കോടികൂടി നൽകി. കോതമംഗലം ഗവ. റെസ്റ്റ് ഹൗസിൽ ആൻറണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ നൂറുകണക്കിന് സുമനസ്സുകളിൽനിന്നും വിവിധ സന്നദ്ധ-സാമൂഹിക സംഘടനകളിൽനിന്നുമായി ഒന്നേകാൽ കോടി രൂപ ഏറ്റുവാങ്ങി. 209 പേരിൽനിന്നായി 1,22,58,317 രൂപയും ഒരു സ്വർണമോതിരവും ലഭിച്ചു. കോതമംഗലത്തുനിന്ന് തൊണ്ണൂറു ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരേത്ത ലഭ്യമാക്കിയിരുന്നു. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സംഭാവനയുമായെത്തിയത്. ദുരന്തത്തി​െൻറ തീവ്രത മനസ്സിലാക്കി ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹമാണ് എവിടെനിന്നും ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story