Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷണം: അന്വേഷണം ആക്രി...

മോഷണം: അന്വേഷണം ആക്രി ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ച്

text_fields
bookmark_border
കൂത്താട്ടുകുളം: കഴിഞ്ഞദിവസം കൂത്താട്ടുകുളം മീഡിയ കവലക്ക് സമീപം ഹോട്ടൽ നടത്തുന്ന കാരാമയിൽ കെ.ആർ. ബിജുവി​െൻറ വീട്ടില്‍ നടന്ന മോഷണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ആക്രി ശേഖരിക്കുന്നവരിലേക്ക് കേന്ദ്രീകരിച്ചു. മോഷണം നടന്ന വീടും പരിസരവും ഡിവൈ.എസ്.പിയുടെ കീഴിെല പ്രത്യേക സ്ക്വാഡ് എത്തി പരിശോധിച്ചു. വീടി​െൻറ മുന്‍ ഭാഗത്തെ ഗേറ്റ് സ്ഥിതിചെയ്യുന്ന മതിലില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. അടിപ്പിച്ചുള്ള മൂന്ന്‍ വരയാണ് സംഘം കണ്ടെത്തിയത്. ഈ തരത്തില്‍ മോഷണങ്ങള്‍ നടത്തിവരുന്നത് ആക്രി ശേഖരിക്കുന്നവരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. അതുകൊണ്ട് അന്വേഷണം ആവഴിക്കാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച ഒന്നോടെയാണ് മോഷണം നടന്നത്. വീടി​െൻറ പിൻവാതിൽ വഴി അകത്തുകയറിയ മോഷ്ടാക്കൾ മുറിയിൽ സൂക്ഷിച്ചിരുന്ന 7000 രൂപ കവർന്നശേഷം കിടപ്പുമുറിയിൽ കടന്ന് ബിജുവി​െൻറ ഭാര്യ മഞ്ജുവി​െൻറ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവ‍​െൻറ മാലയും പൊട്ടിച്ചെടുത്തു. മഞ്ജു ഉണർന്ന് ഒച്ചെവച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബിജു പൊലീസിനെയും സമീപവാസികളെയും വിവരമറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപവാസിയായ കൂത്താട്ടുകുളം വേട്ടുത്തുരുത്തേൽ നിതി​െൻറ കാറി​െൻറ മുന്നിൽപ്പെട്ട മോഷ്ടാക്കൾ കൈവശമുണ്ടായിരുന്ന കുപ്പി മുൻ ഗ്ലാസിലേക്ക് വലിച്ചെറിഞ്ഞശേഷം കടന്നുകളഞ്ഞു. ഡയാന റോഡിൽനിന്ന് രണ്ടുപേർ നിക്കർ ധരിച്ചുവരുന്നതുകണ്ടാണ് നിതിൻ വാഹനം നിർത്തിയത്. സംശയം തോന്നി ഇവരെ പിന്തുടർന്നപ്പോഴാണ് ബിയർ കുപ്പികൊണ്ട് കാറിനുനേരെ എറിഞ്ഞത്. ഇതിനിടെ, കിഴകൊമ്പ് ശ്രീധരീയം ഭാഗത്ത് പുലർച്ച 1.30 ഓടെ നിക്കർ ധാരികളായ രണ്ടുപേരെ കണ്ടതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് പുലരുന്നതുവരെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story