Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം ഇവർക്ക്...

മാലിന്യം ഇവർക്ക് മാണിക്യം

text_fields
bookmark_border
മാലിന്യം ഇവർക്ക് മാണിക്യം
cancel
പറവൂർ: പ്രളയക്കെടുതിയെ തുടർന്ന് വീടുകളിൽനിന്നും പുറന്തള്ളിയ മാലിന്യങ്ങൾ ഇതരസംസ്ഥാനക്കാർക്ക് ഉപജീവനമാർഗമായി. നൂറുകണക്കിന് ഇതരസംസ്ഥാനക്കാരാണ് ആക്രികൾ പെറുക്കാൻ രംഗത്തുള്ളത്. നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഉന്തുവണ്ടികളിലും റിക്ഷകളിലുമായി ആക്രികൾ ഇവർ വാരിക്കൂട്ടുകയാണ്. റോഡരികിലും മറ്റുമായി കുന്നുകൂട്ടിയിടുന്ന മാലിന്യങ്ങളിൽനിന്ന് തങ്ങൾക്ക് ആവശ്യമുള്ളവ തിരഞ്ഞ് െകാണ്ടുപോകാൻ നൂറുകണക്കിന് ഇതര സംസ്ഥാനക്കാരാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്നിട്ടുള്ളത്. സൈക്കിൾ റിക്ഷകളിൽ പ്ലാസ്റ്റിക് ചാക്കുകളുമായി എത്തുന്ന ഇവർ മണിക്കൂറുകൾകൊണ്ട് ഇവ നിറച്ച് മടങ്ങുന്നു. സാധനങ്ങൾ എവിടെയാണ് വിൽപന നടത്തുന്നതെന്നോ. എന്തു വിലയ്ക്കാണ് കൊടുക്കുന്നതെന്നോ ഇവർ വ്യക്തമാക്കാറില്ല. എന്തായാലും ടൺകണക്കിന് മാലിന്യങ്ങളാണ് ഇവർ കൊണ്ടുപോകുന്നത്. മാലിന്യപ്രശ്നത്താൽ വിഷമിക്കുന്ന മലയാളികൾക്ക് ഇത് ആശ്വാസകരമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story