Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: വീടുകള്‍...

പ്രളയം: വീടുകള്‍ വൃത്തിയാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

text_fields
bookmark_border
നെടുമ്പാശ്ശേരി: പ്രളയത്തിനിരയായ വീടുകള്‍ താമസയോഗ്യമാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . നിരാലംബരും കൂടുതല്‍ ദുരിതമനുഭവിക്കുന്നതുമായ കുടുംബങ്ങള്‍ കെണ്ടത്തിയാണ് ശുചീകരണവും പെയിൻറിങ്ങും നടത്തുന്നത്. പാര്‍ലമ​െൻറ് മണ്ഡലം കമ്മിറ്റിയുടെ കീഴിലെ 63 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംയുക്ത പെയിൻറിങ് പദ്ധതിയാണിത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻറ് മണ്ഡലം പ്രസിഡൻറ് പി.ബി. സുനീര്‍, സംസ്ഥാന നേതാക്കളായ ടി.ജി. സുനില്‍, കെ.എസ്. ബിനീഷ്, ഷിജോ വര്‍ഗീസ്, പോള്‍ പാത്തിക്കല്‍, ആസിഫ്, ഷൈജോ പറമ്പി, ലിേൻറാ പി. ആൻറു, ശരത് നാരായണന്‍, സിറാജ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവര്‍ പെയിൻറിങ് പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story