Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം വിതച്ച...

പ്രളയം വിതച്ച ദുരിതത്തില്‍ വീട് തകര്‍ന്നു

text_fields
bookmark_border
പ്രളയം വിതച്ച ദുരിതത്തില്‍ വീട് തകര്‍ന്നു
cancel
കുന്നുകര: പ്രളയം ദുരിതം വിതച്ച കുന്നുകര പഞ്ചായത്തിലെ 10ാം വാര്‍ഡിലെ മസ്ജിദ് റോഡില്‍ ചേരടിയില്‍ സി.എ. അബ്ദുല്‍ ഹമീദി​െൻറ വീടി​െൻറ അടുക്കളഭാഗം പൂര്‍ണമായി ഇടിഞ്ഞു. ഭിത്തികള്‍ക്കും മേല്‍ക്കൂരകള്‍ക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വീട്ടുകാര്‍ ക്യാമ്പിലായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. എട്ടുവര്‍ഷം മുമ്പാണ് വീടുനിർമാണം പൂര്‍ത്തിയാക്കിയത്. കുത്തിയൊഴുകിയ വെള്ളം തിരമാലപോലെ വീട്ടില്‍ ആഞ്ഞടിക്കുകയായിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി വെള്ളം കെട്ടിക്കിടക്കുകയും ചെയ്തു. വീടിനകത്തെ പല വിലപ്പെട്ട സാധനങ്ങളും വെള്ളം കയറി നശിച്ചു. അടിഭാഗം മുതല്‍ പൂര്‍ണമായി ഇളക്കിമാറ്റിയാല്‍ മാത്രമേ പുതുതായി നിർമാണം നടത്താനാകൂ. അപ്രതീക്ഷിതമായി വീട് തകര്‍ന്നതോടെ ഹമീദ് മാനസികമായി തകര്‍ന്നിരിക്കുകയാണ്. VEEDU
Show Full Article
TAGS:LOCAL NEWS 
Next Story