Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനസഹായം...

ധനസഹായം അർഹതയില്ലാത്തവർക്ക്​; വില്ലേജ്‌ ഓഫിസറെ ഉപരോധിച്ചു

text_fields
bookmark_border
കളമശ്ശേരി: പ്രളയബാധിതർക്ക് നൽകുന്ന ധനസഹായം മുൻ എം.എൽ.എയുടെ കുടുംബമടക്കമുള്ളവർക്ക് അനർഹമായി നൽകിയതിൽ പ്രതിഷേധിച്ച് തൃക്കാക്കര നോർത്ത് വില്ലേജ്‌ ഓഫിസറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രളയത്തി​െൻറ പേരിൽ ധനസഹായം നൽകാൻ കൂട്ടുനിന്ന കൗൺസിലർക്കെതിരെയും ബൂത്ത് ലെവൽ ഓഫിസർക്കെതിരെയും നടപടി വേണമെന്നും നിലവിൽ കൊടുത്ത പണം പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. തുടർന്ന് സമരക്കാരോട് തഹസിൽദാർ ഫോണിൽ സംസാരിക്കുകയും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പും നൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. കോൺഗ്രസ് ഭാരവാഹികളായ മനാഫ് പുതുവായിൽ, പി.എം. നജീബ്, അലി തയ്യത്ത്, അഷ്കർ പനയപ്പിള്ളി, സുജിത് കുമാർ, ഷിഹാബ് നീറുങ്കൽ, നാസർ മൂലേപ്പാടം, നിഷാദ് മൂലേപ്പാടം, പി.എ. സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Show Full Article
TAGS:LOCAL NEWS 
Next Story