Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി ഫിഷറീസ്...

കൊച്ചി ഫിഷറീസ് ഹാർബറിലെ തർക്കം ഒത്തുതീർന്നു; ​പേഴ്സീൻ ബോട്ടുകൾ ഇന്നുമുതൽ കടലിൽ ഇറങ്ങും

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ മീന്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തൊഴിലാളികള്‍ തമ്മിെല തര്‍ക്കം ഒത്തുതീര്‍ന്നു. കൊച്ചി എം.എല്‍.എ കെ.ജെ. മാക്സിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. ഇതുപ്രകാരം ഹാര്‍ബറിലെ വടക്കേ ഭാഗത്ത് സൗകര്യം ഒരുക്കും. കച്ചവടക്കാരും തൊഴിലാളികളുമുള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ധാരണയില്‍ പോകാനും പേഴ്സീന്‍ ബോട്ടുകള്‍ക്ക് പണിയുള്ള മൂന്നുമാസം അവര്‍ക്ക് കച്ചവടം ചെയ്യാനും മീന്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാനും ധാരണയായി. ഇേതതുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി കടലില്‍ ഇറങ്ങാതിരുന്ന പേഴ്സീന്‍ ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ പണിക്ക് പോകും. ഹാര്‍ബറില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ തൊഴിലാളികളും കച്ചവടക്കാരും ഫിഷറീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മോണിറ്ററിങ് കമ്മിറ്റി ഒത്തുതീര്‍പ്പ് സംബന്ധിച്ച കരാര്‍ ബുധനാഴ്ച വൈകീട്ട് ഒപ്പുവെക്കാനും തീരുമാനമായി. വൈപ്പിനിലെ കാളമുക്കില്‍ കച്ചവടം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ മീന്‍ ഇറക്കുന്നതിന് കൊച്ചി ഹാര്‍ബറിലേക്ക് വരുന്നതിനാല്‍ പേഴ്സീന്‍ ബോട്ടുകള്‍ക്ക് കച്ചവടം നടത്താനാകുന്നിെല്ലന്ന പരാതിയാണ് ഹാര്‍ബറില്‍ തര്‍ക്കത്തിനിടയാക്കിയത്. തൊണ്ണൂറോളം പേഴ്സീന്‍ ബോട്ടുകളാണ് ഹാര്‍ബറിലുള്ളത്. ചര്‍ച്ചയില്‍ മട്ടാഞ്ചേരി അസി. കമീഷണര്‍ എസ്. വിജയന്‍, എ.എം. നൗഷാദ്, ലാല്‍ കോയിപ്പറമ്പില്‍, വി.ഡി. മജീന്ദ്രന്‍, എന്‍.ജെ. ആൻറണി തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിൻ കോളജിൽ എസ്.എഫ്.ഐക്ക് ജയം മട്ടാഞ്ചേരി: കൊച്ചിൻ കോളജിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റും നേടിയാണ് എസ്.എഫ്.െഎ ചരിത്രനേട്ടം നേടിയത്. ജനറൽ സീറ്റിൽ ഏഴിലും എസ്.എഫ്.െഎ വിജയിച്ചു. മുഹമ്മദ് സഹൽ (ചെയർ), എം.എ. അഭിരാമി (വൈസ് ചെയർ), ഫർഹാൻ അൻസാർ (ജനറൽ സെക്ര), എ. ഫിറോസ്, ജെസ്വിൻ അഷറഫ് (യു.യു.സി), കെ.ഇസഡ്. സുഹൈർ (ആർട്സ് ക്ലബ് സെക്ര), മുഹമ്മദ് ദിൽഫർ (മാഗസിൻ എഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കൊൽക്കത്തയിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ കെണ്ടയ്നറുകൾ എത്തി മട്ടാഞ്ചേരി: െകാൽക്കത്ത തുറമുഖത്തുനിന്ന് എത്തിയ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ കണ്ടെയ്നർ ട്രക്ക് കേന്ദ്ര ടുറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്കൊപ്പം ഇന്ത്യയുമുണ്ടെന്ന് വ്യക്തമാക്കുകയാണ് വിവിധ കേന്ദ്രങ്ങളിൽനിന്നുമെത്തുന്ന സഹായങ്ങൾ പ്രകടമാക്കുന്നെതന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കാർഷിക ചെറുകിട മേഖലയുടെ തകർച്ച ഒട്ടേറെ കുടുംബങ്ങളെ തകർത്തു. ഉയിർത്തെഴുന്നേൽപിന് കുട്ടായ പരിശ്രമം വേണം. കൊച്ചി തുറമുഖത്തെ കണ്ടെയ്നർ യാർഡിൽ നടന്ന ചടങ്ങിൽ തുറമുഖ ട്രസ്റ്റ് ചെയർമാൻ എ.വി. രാമണ്ണ അധ്യക്ഷത വഹിച്ചു. ഗൗതം ഗുപ്ത, ജി. വൈദ്യനാഥൻ, ബി. ഭാഗ്യനാഥ്, സി. പ്രേമകുമാരി, കെ. കുഞ്ഞാലി, ഡോ. റോയ് തോമസ് എന്നിവർ സംസാരിച്ചു. കൊൽക്കത്തയിൽനിന്നുമെത്തിയ രണ്ട് കണ്ടെയ്നറുകൾ കോട്ടയം, പത്തനംതിട്ട മേഖലയിൽ വിതരണം ചെയ്യും. പ്രളയവേളയിൽ സാമ്പത്തികസഹായം, ക്യാമ്പുകൾ, ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങി ഒട്ടേറെ സഹായങ്ങൾ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. വിവിധ തുറമുഖങ്ങളിൽനിന്നുള്ള കണ്ടെയ്നറുകളും ലക്ഷ്യസ്ഥാനത്ത് എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story