Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം:...

പ്രളയം: രക്ഷാപ്രവര്‍ത്തകരെ ബി.ജെ.പി വൈപ്പിന്‍ നിയോജകമണ്ഡലം ആദരിച്ചു

text_fields
bookmark_border
പ്രളയം: രക്ഷാപ്രവര്‍ത്തകരെ ബി.ജെ.പി വൈപ്പിന്‍ നിയോജകമണ്ഡലം ആദരിച്ചു
cancel
വൈപ്പിന്‍: വിവിധ പ്രദേശങ്ങളില്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ച മത്സ്യത്തൊഴിലാളികളെ ബി.ജെ.പി വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മുനമ്പത്ത് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. 250 മത്സ്യത്തൊഴിലാളികളെ ആദരിച്ചു. സുരേഷ് ഗോപി എം.പി പൊന്നാട അണിയിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് വി.വി. അനില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. രാജന്‍, ജില്ല വൈസ് പ്രസിഡൻറ് എന്‍.എം. വിജയന്‍, ജില്ല സെക്രട്ടറി എം.എന്‍. ഗോപി, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.എം. രവി, വൈസ് പ്രസിഡൻറ് സി.കെ. പുരുഷോത്തമന്‍, ഒ.ബി.സി. മോര്‍ച്ച ജില്ല പ്രസിഡൻറ് കെ.കെ. വേലായുധന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.എസ്. പുരുഷോത്തമന്‍, ധീവരസഭ വൈപ്പിന്‍ താലൂക്ക് പ്രസിഡൻറ് കെ.കെ. പുഷ്‌കരന്‍, പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക റെക്ടര്‍ ഡോ.ജോണ്‍സണ്‍ പങ്കേത്ത്, മഹിളമോര്‍ച്ച ജില്ല പ്രസിഡൻറ് പദ്മജ എസ്. മേനോന്‍, വൈസ് പ്രസിഡൻറ് രമാ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടവെ തോണി മറിഞ്ഞ് കാണാതായ പുതുവൈപ്പ് മറ്റപ്പിള്ളി മിഥുന്‍കുമാറി​െൻറ (23) കുടുംബ സഹായനിധി മത്സ്യവ്യവസായി സി.എസ്. ശൂലപാണിയില്‍നിന്ന് സുരേഷ്‌ ഗോപി ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story