Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവറ്റിവരണ്ട്...

വറ്റിവരണ്ട് കാർത്തികപ്പള്ളി ഡാണാപ്പടി തോട്

text_fields
bookmark_border
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്ന പ്രതിഭാസം ജനങ്ങളിൽ വരൾച്ചഭീതി പരത്തുന്നു. പ്രളയകാലത്ത് കാർത്തികപ്പള്ളി ഡാണാപ്പടി തോട്, പിള്ള തോട്, ചെമ്പുതോട് തുടങ്ങിയ തോടുകളിലെല്ലാം ജലനിരപ്പ് ഉയർന്നിരുന്നു. ഇതല്ലാം ഒരുമാസം കഴിയുംമുമ്പേയാണ് വറ്റിവരണ്ട സ്ഥിതിയിലോ വെള്ളം കുറഞ്ഞ നിലയിലോ കാണുന്നത്. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലും അല്ലാത്തിടങ്ങളിലും കുടിവെള്ളക്ഷാമം നിലനിൽക്കുന്നു. ചെറുതന വീയപുരം, പള്ളിപ്പാട് കരുവാറ്റ തുടങ്ങിയ അപ്പർകുട്ടനാടും കാർത്തികപ്പള്ളി ചിങ്ങോലി, തൃക്കുന്നപ്പുഴ തുടങ്ങിയ തീരപ്രദേശവും കുടിവെള്ളക്ഷാമത്തിലാണ്. വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശത്ത് കിണറുകളിൽ ജലനിരപ്പ് തീരെ താഴ്ന്നതായും പറയുന്നു. കലാവസ്ഥ വ്യതിയാനം ഈ നിലയിൽ തുടർന്നാൽ കടുത്തക്ഷാമം നേരിടുമോയെന്ന ഭീതിയിലാണ് കാർത്തികപ്പള്ളി താലൂക്ക് നിവാസികൾ. ജലനിരപ്പ് നിലനിർത്താൻ സഹായിക്കുന്ന അടിമണ്ണ് പ്രളയത്തിൽ ഒലിച്ചുപോയതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്നാണ് അഭിപ്രായം ഉയർന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story