Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളികളുടെ ...

മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കണം ^കെ.സി. വേണുഗോപാൽ

text_fields
bookmark_border
മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കണം -കെ.സി. വേണുഗോപാൽ ആറാട്ടുപുഴ: പ്രളയത്തിൽ രക്ഷകരായി മാറിയ മത്സ് യത്തൊഴിലാളികൾക്ക് അനുമോദനങ്ങൾ മാത്രമല്ല, അവരുടെ ജീവിതപ്രയാസങ്ങൾ കൂടി ദൂരീകരിക്കാൻ നടപടിയുണ്ടാകണമെന്ന് കെ.സി. വേണുഗോപാൽ എം.പി. മത്സ്യത്തൊഴിലാളികളെ ശക്തിപ്പെടുത്തിയാൽ കേരളത്തി​െൻറ രക്ഷകരായി ഏത് പ്രളയത്തിലും അവർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിലകപ്പെട്ട ആയിരങ്ങളെ രക്ഷിച്ച ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളികളെ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'സ്നേഹത്തോണി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത അധ്യക്ഷത വഹിച്ചു. ബബിത ജയൻ, ഷംസുദ്ദീൻ കായിപ്പുറം, ശാരി പൊടിയൻ, സുനു ഉദയലാൽ, നിധീഷ് സുരേന്ദ്രൻ, കുക്കു ഉന്മേഷ്, എസ്. സദാശിവൻ, എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വസ്ത്രങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണവും നടന്നു. രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റ രത്‌നകുമാറിനും സതീഷിനും 10,000 വീതം സഹായധനവും നൽകി. അനുമോദനം: അനർഹർ ഉൾപ്പെട്ടെന്ന് ആക്ഷേപം; മത്സ്യത്തൊഴിലാളികൾ ചടങ്ങ് ബഹിഷ്കരിച്ചു ആറാട്ടുപുഴ: പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന് തെരഞ്ഞെടുത്തതിൽ അനർഹർ ഉൾപ്പെട്ടതായി ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ചടങ്ങ് ബഹിഷ്കരിച്ചു. ആറാട്ടുപുഴ പഞ്ചായത്താണ് 'സ്നേഹത്തോണി' എന്ന പേരിൽ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് 276 പേരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ അനർഹർ ഉൾപ്പെട്ടെന്നാരോപിച്ച് ആറാട്ടുപുഴയിലെ മിന്നൽക്കൊടി വള്ളത്തിലെ ഒമ്പത് തൊഴിലാളികളാണ് ഉദ്ഘാടകനായ കെ.സി. വേണുഗോപാൽ എം.പിക്ക് പരാതി എഴുതി നൽകിയശേഷം ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാൽ, സുതാര്യമായാണ് കാര്യങ്ങൾ നടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ യഥാർഥ തൊഴിലാളികളെ കണ്ടെത്തുന്നതിന് സാധ്യമാകുന്ന രീതികളെല്ലാം സ്വീകരിച്ചു. പഞ്ചായത്തിൽ ഫ്രണ്ട് ഓഫിസ് വഴി അപേക്ഷ സ്വീകരിക്കുകയും അത് മത്സ്യഫെഡും കരയോഗങ്ങളും നൽകിയ പട്ടികയുമായി ഒത്തുനോക്കിയതിനും ശേഷമാണ് മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്തത്. കൂടാതെ, പരിപാടി നടക്കുന്നതിനുമുമ്പ് അനർഹർ ഉണ്ടെങ്കിൽ വിട്ടുനിൽക്കണമെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പഞ്ചായത്ത് അനധികൃതമായി ഒരിടപെടലും നടത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പ്രളയം പകർന്ന പാഠം; വീട്ടുകാരൻ വിരുന്നുകാരനായി എത്തി മണ്ണഞ്ചേരി: പ്രളയബാധിതരായി വീട്ടിൽ താമസിക്കുന്ന സഹോദരങ്ങളെ കാണാൻ സ്വന്തം വീട്ടിൽ വിരുന്നുകാരനായെത്തി വീട്ടുടമസ്ഥൻ. കാവുങ്കൽ ഗ്രാമമാണ് നന്മയുടെ നേർകാഴ്ചക്ക് സാക്ഷിയായത്. മണ്ണഞ്ചേരി 20ാം വാർഡിൽ കാവുങ്കൽ ഭജനമഠത്തിനു സമീപം ദേവാലയത്തിൽ ആർ. കുഞ്ഞുമോനും കുടുംബവുമാണ് സ്വന്തം വീട്ടിൽ അതിഥികളായി എത്തിയത്. പ്രളയത്തെത്തുടർന്ന് കാവുങ്കൽ ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകർ ഒരുക്കിയ ആശ്വാസ വീടുകളിലൊന്നാണ് കുഞ്ഞുമോ​െൻറ വസതി. പ്രളയത്തെത്തുടർന്ന് അശ്വാസ ക്യാമ്പായി പ്രവർത്തിക്കാൻ ഗ്രാമീണ-ഗ്രന്ഥശാല പ്രവർത്തകർക്ക് വീട് പൂർണമനസ്സോടെ കൈമാറുകയായിരുന്നു. കുഞ്ഞുമോനും കുടുംബവും അഞ്ചു വർഷത്തിലധികമായി തൃശൂരിലാണ് താമസം. കൈനകരി സ്വദേശികളായ ഗർഭിണിയടക്കം നാല് കുടുംബങ്ങൾക്കാണ് ഇവരുടെ വീട്ടിൽ അഭയം നൽകിയത്. ഇവർക്കുവേണ്ട സഹായങ്ങൾ ഇപ്പോഴും സംഘാടകർ നൽകുന്നു. പ്രളയത്തി​െൻറ കെടുതികൾ കുട്ടനാട്ടിലെ കൈനകരിയിൽ ഇനിയും അവസാനിക്കാത്തതിനാൽ ഇപ്പോഴും ഈ കുടുംബങ്ങൾ ഇവിടെത്തന്നെയാണ് താമസിക്കുന്നത്. ഇതിനിടയിൽ ഗർഭിണിയായ യുവതി അമ്മയായി. കുഞ്ഞുവാവക്ക് സ്നേഹസമ്മാനം നൽകാനും അവരെ നേരിൽ കാണാനും ആശ്വസിപ്പിക്കാനുമായാണ് വീട്ടിലെത്തിയത്. കെ.എസ്.എഫ്.ഇ തൃശൂർ സെക്കൻഡ് ബ്രാഞ്ചിൽ സീനിയർ മാനേജരാണ്. ഭാര്യ എസ്. ഷൈലജ തൃശൂർ എൻജിനീയറിങ് കോളജിൽ സീനിയർ ക്ലർക്കാണ്. ഏക മകൻ ദേവാനന്ദ് തൃശൂർ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയുമാണ്. തൃശൂരിലെ താമസസ്ഥലത്ത് വെള്ളം കയറിയതിനെത്തുടർന്ന് കുഞ്ഞുമോനും കുടുംബവും വീടുവിട്ട് മറ്റൊരിടത്തായിരുന്നു താമസം.
Show Full Article
TAGS:LOCAL NEWS 
Next Story