Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലാളികൾക്ക്...

തൊഴിലാളികൾക്ക് മർദനമേേറ്റ സംഭവം: പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം

text_fields
bookmark_border
കിഴക്കമ്പലം: പട്ടിമറ്റം മൂണേലി മുകളിലെ സ്വകാര്യ വെളിച്ചെണ്ണ കമ്പനിയിൽ മായം കലർത്തൽ ചോദ്യം ചെയ്ത തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസി​െൻറ കാത്തിരിപ്പ്. സമീപവാസിയായ ഫാക്ടറി ഉടമയടക്കമുള്ള ഏഴു പ്രതികൾക്കെതിരെ കേസെടുത്തിട്ടും ഇതുവരെ അവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദേശിച്ച് പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നങ്കിലും ഇവരാരും എത്തിയില്ല. എന്നാൽ, പ്രദേശവാസികളായ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അവർക്കു വേണ്ടി കാത്തിരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പട്ടാപ്പകൽ ഫാക്ടറിയിലെ മുറിയിൽ വെച്ച് തങ്ങളെ മർദിച്ച് അവശരാക്കിയിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസി​െൻറതെന്ന് തൊഴിലാളികൾ പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും ഇവർ ആരോപിച്ചു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. നിരോധിത വെളിച്ചെണ്ണ വീണ്ടും വിറ്റ കമ്പനി കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ പൂട്ടി സീൽ ചെയ്തിരുന്നു
Show Full Article
TAGS:LOCAL NEWS 
Next Story