Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടുത്ത വരൾച്ചയിലേക്ക്; ...

കടുത്ത വരൾച്ചയിലേക്ക്; കിണറുകൾ വറ്റുന്നു

text_fields
bookmark_border
കിഴക്കമ്പലം: പ്രളയത്തി​െൻറ താണ്ഡവം കഴിഞ്ഞ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന നാട് കുടിവെള്ളംപോലും ഇല്ലാതെ മറ്റൊരു ദുരിതത്തിലേക്ക്. കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ സാധാരണയായി സുലഭമായി വെള്ളം ലഭിക്കേണ്ട അവസരത്തിലാണ് കിണറുകളിലും ജലാശയങ്ങളിലും ജലലഭ്യത കുറഞ്ഞുവരുന്നതായി കാണുന്നത്. കിഴക്കമ്പലം, വാഴക്കുളം, എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും കിണറുകളില്‍ ജലം പേരിനുമാത്രമായതായി നാട്ടുകാര്‍ പറയുന്നു. വെള്ളത്തി​െൻറ ലഭ്യതക്കുറവ് നെല്‍കൃഷി, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ അവതാളത്തിലാക്കിയതായി കര്‍ഷകര്‍ പറയുന്നു. സമൃദ്ധമായി കൃഷിചെയ്യേണ്ട പലവിളകളും ജല ലഭ്യതക്കുറവുമൂലം കര്‍ഷകര്‍ ഉപേക്ഷിച്ച മട്ടാണ്. ഇതിനിടെ, കര്‍ഷകരുടെ ഏക ആശ്രയമായിരുന്ന കനാല്‍ ജലവും എത്താനുള്ള സാധ്യത തീരെയില്ലെന്നത് ദുരിതത്തി​െൻറ വ്യാപ്തി വര്‍ധിപ്പിക്കും. പ്രളയത്തെത്തുടര്‍ന്ന് ഒഴുകിയെത്തിയ വെള്ളം കനാൽ ഭിത്തികള്‍ പലയിടത്തും തകര്‍ത്തിരിക്കുകയാണ്. മാത്രമല്ല, കനാലുകളില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കാനുള്ള നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. പലയിടത്തും കാടുപിടിച്ച് നീരൊഴുക്കിനുള്ള സാധ്യതകളും കനാലുകളില്‍ ഇല്ലാതായി. നേരത്തേ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കനാലുകള്‍ ശുചീകരിച്ചിരുന്നത്. ഈ അവസരങ്ങളില്‍ കനാലുകള്‍ വൃത്തിയായിക്കിടക്കുന്നതു മൂലം കൃഷിയിറക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, തൊഴിലുറപ്പ് തൊഴിലാളികളെ ഈ പ്രവര്‍ത്തികളില്‍നിന്ന് ഒഴിവാക്കിയതോടെ കനാലുകള്‍ പലതും കാടുകയറി തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടിയന്തരമായി കനാലുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തില്‍നിന്ന് പ്രദേശവാസികള്‍ക്ക് കരകയറാനാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story