Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.ഐ.ഇ.എം.എസ് സംഘത്തിന് ...

ഐ.ഐ.ഇ.എം.എസ് സംഘത്തിന് ആദരം

text_fields
bookmark_border
ചെങ്ങന്നൂർ: പ്രളയ ദുരന്തത്തിൽ രക്ഷകരായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ ടീമിനെ (ഐ.ഐ.ഇ.എം.എസ്) ആദരിച്ചു. ചെങ്ങന്നൂർ - തിരുവല്ല മേഖലകളിൽ പ്രളയത്തിൽ അകപ്പെട്ട രാക്ഷാപ്രവർത്തകർക്ക് തുണയാകുകയും ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനം എന്നിവ ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്തിരുന്നു സംഘം. ഐ.ഐ.ഇ.എം.എസ് 102 ആംബുലൻസ് ടീം മാനേജർ പി.ആർ മിഥുൻ രാജിനെയും ഐ.ഐ.ഇ.എം.എസ് ദുരന്തനിവാരണ സംഘത്തിൽ പെട്ടവരെയും തിരുവല്ല പൊലീസ് സബ് ഇൻസ്പെക്ടർ വി. വിനോദ് കുമാർ ആദരിച്ചു. പൊലീസ് ക്യാമ്പിൽ നടന്ന ചടങ്ങിൽ ടീമിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story