Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

കുട്ടമശ്ശേരി-തടിയിട്ടപറമ്പ് റോഡ് ഇടിഞ്ഞു

text_fields
bookmark_border
ആലുവ: കുട്ടമശ്ശേരി-തടിയിട്ടപറമ്പ് റോഡ് ഇടിഞ്ഞു. സൂര്യ നഗറിനുസമീപമാണ് ഒരു ഭാഗം ഇടിഞ്ഞിരിക്കുന്നത്. പ്രളയം ബാധിച്ച ദിവസമാണ് ഈ ഭാഗത്ത് ഇടിച്ചിൽ അനുഭവപ്പെട്ടുതുടങ്ങിയത്. ഈ ഭാഗമടക്കം വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. റോഡി​െൻറ ഒരുഭാഗവും ഇവിടത്തെ കരിങ്കൽ ഭിത്തിയുമാണ് ഇടിഞ്ഞിരിക്കുന്നത്. റോഡിനുതാഴെയായി സ്വകാര്യ വ്യക്തിയുടെ കുളവുമുണ്ട്. വൻ അപകടവളവുള്ള ഈ റോഡിൽകൂടി ഒേട്ടറെ സ്കൂൾ വാഹനങ്ങളടക്കം സഞ്ചരിക്കുന്നതാണ്. അതുകൊണ്ടുതന്നെ വൻ അപകടമാണ് പതിയിരിക്കുന്നത്. റോഡ് ഇടിഞ്ഞ ഭാഗം ഉടൻ പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതർ ഇവിടം സന്ദർശിച്ച് എസ്‌റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഉടൻ നടപടിയുണ്ടാവുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story