Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗൻവാടിയിലേക്ക്...

അംഗൻവാടിയിലേക്ക് കുരുന്നുകൾക്ക് ദുരിതയാത്ര

text_fields
bookmark_border
ആലുവ: പാടത്തോടുചേർന്ന . ചൂർണിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ കട്ടേപ്പാടത്ത് സ്‌ഥിതിചെയ്യുന്ന അംഗൻവാടിയിലേക്ക ാണ് വഴിയില്ലാത്തതിനാൽ കുഞ്ഞുങ്ങൾക്ക് വരാൻ ബുദ്ധിമുട്ടുള്ളത്. പാടത്തിലൂടെയാണ് ഇവിടേക്ക് എത്താൻ കഴിയുക. അതിനാൽതന്നെ മഴക്കാലം തുടങ്ങിയാൽ അംഗൻവാടി നിർത്തിവെക്കാറാണ് പതിവ്. ഇവിടേക്ക് വരാൻ പറ്റുന്ന ഭാഗത്ത് ചളിയും മാലിന്യങ്ങളും നിറഞ്ഞ് നടക്കാൻ പറ്റാത്ത സ്‌ഥിതിയാണ്. കുട്ടികളെ മാതാപിതാക്കൾ എടുത്തുകൊണ്ടാണ് പോകാറുള്ളത്. അംഗൻവാടിയിലേക്കുള്ള സാധനങ്ങൾ വഴിയിൽനിന്ന് 300 മീറ്ററോളം ചുമന്നുകൊണ്ട് പോകണം. ഇവിടേക്ക് സമീപ റോഡിൽനിന്ന് വഴി വേണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകുന്നില്ല. 16 കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇതുമൂലം അഞ്ച് കുട്ടികളായി കുറഞ്ഞു. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരായ രാജേഷ് കുന്നത്തേരിയും സനീഷ് കളപ്പുരക്കലും സാമൂഹികക്ഷേമ വകുപ്പിന് പരാതി നൽകിയിരുന്നു. 10 സ​െൻറ് ഭൂമിയിൽ നിർമിച്ച ഈ കെട്ടിടം 2004ലാണ് ഉദ്ഘാടനം ചെയ്തത്. ഇത്രനാളായിട്ടും വഴിയുണ്ടാക്കാൻ അധികൃതർക്കായിട്ടില്ല. 2014ൽ അധികൃതർ വന്ന് വഴിക്കുള്ള അളവ് തിട്ടപ്പെടുത്തിയെന്ന് ജീവനക്കാർ പറയുന്നു. പഞ്ചായത്തിലെ പകുതിയിലേറെ അംഗൻവാടികളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അങ്ങനെയുള്ളപ്പോഴാണ് സ്വന്തമായി കെട്ടിടമുള്ള അംഗൻവാടിക്ക് വഴി കണ്ടെത്താൻപോലും അധികൃതർ തയാറാകാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story