Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ കിറ്റ്...

ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ അട്ടിമറി നടന്നതായി ആരോപണം

text_fields
bookmark_border
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത ദുരിതാശ്വാസ കിറ്റുകളില്‍ വന്‍ അട്ടിമറി നടന്നതായി യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. ഭരണമുന്നണിയിലെ ഒരുകക്ഷിയാണ് ഇതി​െൻറ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 22 ഇനം സാധനങ്ങളില്‍ ഒമ്പതിനം മാത്രമാണ് ജനങ്ങള്‍ക്ക് ലഭ്യമായത്. കിറ്റുകളില്‍ നടന്ന അട്ടിമറി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എം. സലീം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, മുൻ എം.എല്‍.എ ജോസഫ് വാഴക്കന്‍, ജോയി മാളിയേക്കല്‍, വിന്‍സൻറ് ജോസഫ്, പായിപ്ര കൃഷ്ണന്‍, അമീര്‍ അലി, ഇ.എ. ബഷീര്‍, കൃഷ്ണന്‍ നായര്‍, ജോസ് പെരുമ്പള്ളിക്കുന്നേല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story