Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒത്തിരി നന്ദി. ഇനി...

''ഒത്തിരി നന്ദി. ഇനി എനിക്ക്​ പഠിക്കാൻ ഇരിക്കാലോ...''

text_fields
bookmark_border
പുക്കാട്ടുപടി: ''ഒത്തിരി നന്ദിയുണ്ട് ചേട്ടാ. ഇനി എനിക്ക് പഠിക്കാൻ ഇരിക്കാലോ... ബുക്കൊക്കെ ഉണക്കിയെടുത്തിട്ടുണ്ട്.'' തനിക്ക് ലഭിച്ച പുതിയ സ്റ്റഡി ടേബിളിലേക്ക് പുസ്തകങ്ങൾ എടുത്തുവെച്ച തണൽ വളൻറിയർമാരോട് ആലുവ നൊച്ചിമ സ്വദേശിനിയും ഇടപ്പള്ളി ഗവ. ടി.ടി.െഎ ഒന്നാം വർഷ ടി.ടി.സി വിദ്യാർഥിനിയുമായ വിഷ്ണു മഹേശ്വരി പറഞ്ഞ വാക്കുകളാണിത്. 10 ലക്ഷത്തിൽ ഒരാൾക്കുമാത്രം കണ്ടുവരുന്ന മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന അപൂർവ രോഗബാധിതയാണ് ഇൗ 23കാരി. ആലുവ നൊച്ചിമ പൊട്ടച്ചിറ ക്ഷേത്രത്തിനുസമീപം വാടകവീട്ടിലാണ് വിഷ്ണു മഹേശ്വരിയും അമ്മയും താമസിക്കുന്നത്. പ്രളയം തകർത്തെറിഞ്ഞ വിഷ്ണു മഹേശ്വരിയുടെ ൈദന്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. പ്രളയത്തിൽ മകളുടെ ബെഡ് നശിച്ച കാര്യം മെഡിക്കൽ കോളജിലെ ഡോ. ഹുസൈൻ സേട്ടിനോട് വിഷ്ണു മഹേശ്വരിയുടെ അമ്മ സുമതി സൂചിപ്പിച്ചിരുന്നു. ഡോക്ടർ ഇത് തണൽ പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. ബെഡുമായി വീട്ടിലെത്തിയ തണൽ സെക്രട്ടറി സാബിത് ഉമറാണ് തകർന്ന സ്റ്റഡി ടേബിളും നനഞ്ഞ പുസ്തകങ്ങളും കണ്ടത്. സുമനസ്സുകളുടെ സഹായത്തോടെ സ്റ്റഡി ടേബിളും കേസരയും തണൽ പ്രവർത്തകർ വീട്ടിലെത്തിച്ചു. ഡോ. ഹുസൈൻ സേട്ട്, തണൽ കൺവീനർ കെ.കെ. ബഷീർ, സെക്രട്ടറി സാബിത് ഉമർ, െഎഡിയൽ റിലീഫ് വിങ് കൺവീനർ വി.െഎ. ഷമീർ, എടത്തല തണൽ വളൻറിയർമാരായ എ.ജി.സി. രാജൻ, പി.എം. അഷ്റഫ്, അലിക്കുഞ്ഞ് തായിക്കാട്ടുകര എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story