Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎരുവയിൽ വീണ്ടും...

എരുവയിൽ വീണ്ടും ബി.ജെ.പി^സി.പി.എം സംഘർഷം; അഞ്ചുപേർക്ക്​ പരിക്ക്

text_fields
bookmark_border
എരുവയിൽ വീണ്ടും ബി.ജെ.പി-സി.പി.എം സംഘർഷം; അഞ്ചുപേർക്ക് പരിക്ക് കായംകുളം: എരുവ കോയിക്കപ്പടിയിൽ വീണ്ടും ബി.ജെ.പി-സി.പി.എം സംഘർഷം. സംഘർഷത്തിൽ എട്ട് വാഹനങ്ങൾ തകർത്തു. ശനിയാഴ്ച രാത്രി കോയിക്കപ്പടി ജങ്ഷനിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകൻ ഷാമോനെ (21) ബി.ജെ.പിക്കാർ ആക്രമിച്ചിരുന്നു. ഇതിലുൾപ്പെട്ട ബി.ജെ.പി പ്രവർത്തകനായ വിജിത്തി​െൻറ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ മാതാവ് സുഷമ (47), അയൽവാസികളായ ഗോപാലൻ (74), ഭാര്യ ശാന്തമ്മ (64), വിഷ്ണുരാജ് (26), അജിത്ത് (26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതി​െൻറ തുടർച്ചയെന്നവണ്ണം ഞായറാഴ്ച പുലർച്ചയുണ്ടായ ആക്രമണത്തിലാണ് കോയിക്കപ്പട്ടി ജങ്ഷനിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തത്. നാല് എയ്സ്, രണ്ട് ടിപ്പർ, ഒരു എക്സ്കവേറ്റർ, ഒാേട്ടാ എന്നിവയുടെ ചില്ലുകളാണ് തകർത്തത്. ഇവിടെ നേരത്തേമുതൽ ഇരുകൂട്ടരും തമ്മിൽ സംഘർഷം നിലനിൽക്കുന്നതാണ്. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. പട്രോളിങ്ങും ശക്തമാക്കി. ചെങ്ങന്നൂരിന് നെടുമങ്ങാട് ഉപജില്ലയുടെ സ്നേഹസഹായം ചെങ്ങന്നൂർ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി നെടുമങ്ങാട് ഉപജില്ല. നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ബാഗ്, ഇൻസ്ട്രുമ​െൻറ് ബോക്സ്, കുട, വാട്ടർബോട്ടിൽ, ചോറ്റുപാത്രം, തുണിത്തരങ്ങൾ, ചെരുപ്പ് തുടങ്ങി അഞ്ചുലക്ഷം രൂപയുടെ പഠനോപകരണങ്ങൾ നെടുമങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രാജ്കുമാറിൽ നിന്നും സജി ചെറിയാൻ എം.എൽ.എ ഏറ്റുവാങ്ങി. ചെങ്ങന്നൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് ബി.പി.ഒ സനൽകുമാർ, സ്കൂൾ പ്രതിനിധികൾ, പി.ടി.എ പ്രതിനിധികൾ, ചെങ്ങന്നൂർ ബി.പി.ഒ ജി. കൃഷ്ണകുമാർ, ബി.ആർ.സി െട്രയിനർ ഷാജി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story