Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതബാധിതര്‍ക്ക്...

ദുരിതബാധിതര്‍ക്ക് കിറ്റുകൾ നൽകി

text_fields
bookmark_border
ചെങ്ങന്നൂര്‍: ഭിലായി മലയാളി അസോസിയേഷനും എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂനിയൻ 6331-ാം നമ്പര്‍ മുറിയായിക്കര ശാഖയും സംയുക്തമായി വെള്ളപ്പൊക്കത്താല്‍ ദുരിതമനുഭവിച്ചവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ അധ്യക്ഷത വഹിച്ചു. വിതരണ ഉദ്ഘാടനം മാവേലിക്കര എസ്.ഐ.സി. ശ്രീജിത്ത് നിര്‍വഹിച്ചു. യൂനിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍, യൂത്ത്മൂവ്‌മ​െൻറ് ഭാരവാഹികളായ വിനീത് മോഹന്‍, സതീഷ് ബാബു, വിഷ്ണു സജി, വനിതാസംഘം ഭാരവാഹികളായ സുലു വിജീഷ്, അമ്പിളി മഹേഷ്, ശാഖാ യോഗം സെക്രട്ടറി രാമചന്ദ്രന്‍ കെ., ജ്യോതിഷ്, രാധാമണി രാമചന്ദ്രന്‍, രെതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുളക്കുഴയിൽ വീടുകളുടെ ജനൽ പൊളിച്ച് മോഷണശ്രമം ചെങ്ങന്നൂർ: മുളക്കുഴയിലെ രണ്ട് വീടുകളിൽ ജനൽ പാളികളും കമ്പിയും തകർത്ത് മോഷണ ശ്രമം. മുളക്കുഴ തൈപ്പറമ്പിൽ ജങ്ഷന് സമീപം ചരിവുകാലായിൽ ശിവദാസ്, രേഷ്മാ ഭവനിൽ സുജാത എന്നിവരുടെ വീടുകളിലാണ് ഞായറാഴ്ച പുലർച്ച ഒന്നരക്കും രണ്ടിനും ഇടയിൽ മോഷണശ്രമം നടന്നത്. ചരിവുകാലായിൽ ശിവദാസി​െൻറ വീടി​െൻറ അടുക്കള ഭാഗത്തെ ജനൽ ഗ്ലാസുകളാണ് മോഷ്ടാക്കൾ ആദ്യം തകർത്തത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർെന്നങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല. മൂന്നംഗ സംഘം പതുങ്ങി നിൽക്കുന്നത് കാണുകയും ചെയ്തു. ഫോൺ വിളിച്ചും ബഹളംവെച്ചും സമീപവാസികളെ വിവരം അറിയിച്ചു. ഇതേ സമയത്താണ് രണ്ട് വീടുകൾക്കപ്പുറം രേഷ്മ ഭവനിൽ സുജാതയുടെ വീടി​െൻറ അടുക്കള ഭാഗത്തെ ജനൽ തകർത്തത്. കാരക്കാട് സ്വദേശികളായ സതീഷ്, ഭാര്യ രമ്യ, രമ്യയുടെ പിതാവ് രാജപ്പൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വലിയ തടിക്കഷണം കൊണ്ട് കമ്പികൾ തകർത്ത വിടവിലൂടെ മോഷ്ടാക്കളിലൊരാൾ വീട്ടിൽ കടന്ന് അടുക്കള വാതിൽ തുറന്നിടുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. വീടുകളുടെ സമീപത്തെ കടയിലെ നിരീക്ഷണ കാമറയിൽ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ മൂന്നംഗ സംഘം പല പ്രാവശ്യം കടന്നു പോകുന്നതി​െൻറയും ഒരാൾ ഓടി മറയുന്നതി​െൻറയും ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങൾ പതിയാതിരിക്കാൻ കാമറയ്ക്ക് നേരെ ശക്തിയേറിയ ടോർച്ച് പ്രകാശിപ്പിച്ചിട്ടുണ്ട്. മറ്റ് കെട്ടിടങ്ങളിലെ കാമറകൾ കൂടി പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story