Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബശ്രീ: സർക്കാർ...

കുടുംബശ്രീ: സർക്കാർ ഇടപെടൽ അനിവാര്യം

text_fields
bookmark_border
കൊച്ചി: കുടുംബശ്രീ ജില്ല മിഷനു കീഴിൽ നാലായിരത്തോളം സംരംഭങ്ങളാണുള്ളത്. കറിപ്പൊടി മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളാണ് ഏറിയപങ്കും. അവയിൽ വ്യക്തിഗത, കൂട്ടുസംരംഭങ്ങളുണ്ട്. കുടുംബശ്രീ മിഷനിൽനിന്നോ ബാങ്കുകളിൽനിന്നോ ലഭിക്കുന്ന വായ്പയാണ് ഭൂരിപക്ഷം സംരംഭങ്ങളുടെയും മൂലധനം. അപ്രതീക്ഷിതമായുണ്ടായ ജലപ്രളയത്തിൽ സംരംഭക യൂനിറ്റുകൾ പൂർണമായോ ഭാഗികമായോ നശിച്ചത് ഉൽപാദനത്തെ സാരമായി ബാധിക്കും. ഭാഗികമായി നാശം സംഭവിച്ച യൂനിറ്റുകൾ പൂർവസ്ഥിതിയിലാക്കാൻ ലക്ഷങ്ങൾ ചെലവിടേണ്ടിവരും. പൂർണമായി നശിച്ച യൂനിറ്റുകൾക്ക് വീണ്ടും മുതൽമുടക്കേണ്ടിവരും. ഈ സാഹചര്യത്തിൽ സർക്കാർ സഹായം ലഭ്യമാകേണ്ടത് അനിവാര്യമാണ്. ചെറുകിട സംരംഭത്തെ ഏക ഉപജീവനമാർഗമായി കരുതുന്ന സ്ത്രീകളാണ് ഏറെ ദുരിതം സഹിക്കേണ്ടിവരുക. വരുമാനം ഇല്ലാത്തതിനാൽ വായ്പ തിരിച്ചടവിനുപോലും മാർഗമില്ലാതാകും. പ്രളയകാലത്തെ ആനൂകൂല്യങ്ങൾ ലഭിക്കുമെങ്കിലും ബാങ്കുകളിൽനിന്ന് വായ്പ തിരിച്ചടവുകളിൽ ഇളവു ലഭിക്കുമോയെന്ന് തീർച്ചയില്ല. പൂർണമായി തകർന്ന സംരംഭക യൂനിറ്റുകളുടെ ഭാവി സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. വായ്പ മുടങ്ങുകയും കടംകയറുകയും ചെയ്തതോടെ യൂനിറ്റുകൾ ഉപേക്ഷിച്ച ചരിത്രവുമുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ വായ്പയുള്ളവർക്ക് തിരിച്ചടവിൽ ഇളവുകളോ പുതുതായി വായ്പയെടുക്കുന്നവർക്ക് പലിശ ഒഴിവാക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story