Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിത മേഖലയിലെ 75 ...

പ്രളയബാധിത മേഖലയിലെ 75 ശതമാനം കിണറുകളും ഇപ്പോഴും ഉപയോഗ ശൂന്യം

text_fields
bookmark_border
കൊച്ചി: പ്രളയബാധിത മേഖലയിലെ 75 ശതമാനം കിണറുകൾ ഇപ്പോഴും ഉപയോഗശൂന്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യനോഗ്രഫി പറവൂരിലെ അഞ്ച് ഡിവിഷനുകളിൽ നടത്തിയ പരിശോധനയിലാണ് കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്തതാണെന്ന് കണ്ടെത്തിയത്. 300 കിണറുകളാണ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ചത്. പരിശോധനയുടെ അടിസ്ഥാനത്തിൽ വെള്ളത്തി​െൻറ നിലവാരമനുസരിച്ച് അഞ്ചായി തിരിച്ച് കിണറുകൾക്ക് കളർ കോഡിങും നടത്തി. ആരോഗ്യ വകുപ്പി​െൻറ അഭ്യർഥന കൂടി കണക്കിലെടുത്താണ് എൻ.െഎ.ഒയുടെ ഇടപെടൽ. ജില്ലകലക്ടറുടെ അനുമതി ലഭിച്ചാൽ ജില്ലയിലെ പ്രളയബാധിത മേഖലകളിലെ മുഴുവൻ കിണറുകളും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സ്ഥാപനത്തിലെ സയൻറിസ്റ്റ് ഇൻ ചാർജ് ഡോ. ടി. പങ്കജാക്ഷൻ 'മാധ്യമ'ത്തോട് പറഞ്ഞു. ശാസ്ത്രീയമായ കിണർ ശുചീകരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സ്ഥാപനത്തിലുണ്ട്. കുഫോസിലെയും മറ്റും വിദ്യാർഥികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ സമയബന്ധിതമായി ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നടക്കാത്ത മേഖലകളിലെ കിണറുകൾ അടിയന്തരമായി ശുചീകരിക്കേണ്ടതായുണ്ട്. വെള്ളം മലിനമായതുകൂടാതെ ഇൗ ഭാഗങ്ങളിൽ പല കിണറുകളും ഇടിഞ്ഞുതാണ നിലയിലുമാണ്. പല സ്ഥലത്തും സെപ്റ്റിക് ടാങ്കുകളോട് ചേർന്നുള്ള കിണറുകൾ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ മലിനപ്പെട്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതിനിടെ, വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സുകൾ മലിനപ്പെടുകയോ തകരുകയോ ചെയ്തതും ജില്ലയിൽ ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് നദികളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ. ലോവർ പെരിയാറിൽ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം നഗരത്തിലും ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story