Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: ദേശീയപാത...

പ്രളയം: ദേശീയപാത കുടിയൊഴിപ്പിക്കൽ നീക്കം ഉപേക്ഷിക്കണമെന്ന്​

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽനിന്ന് കരകയറാൻ കഷ്ടപ്പെടുന്നവരെ 45 മീറ്റർ ദേശീയപാത ബി.ഒ.ടി പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നീക്കം ജനദ്രോഹമാണെന്നും ഉപേക്ഷിക്കണമെന്നും ദേശീയപാത 17 സംയുക്ത സമരസമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ ഏറ്റെടുത്ത് പാഴായിക്കിടക്കുന്ന 30 മീറ്റർ ഉപയോഗിച്ച് അടിയന്തരമായി ആറുവരി പാത നിർമിക്കണം. ഇക്കാര്യത്തിൽ സംസ്ഥാനം കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണം. നിർമാണം പൂർത്തിയായശേഷം സർവിസ് റോഡി​െൻറ പോരായ്മയുണ്ടെങ്കിൽ അേതക്കുറിച്ച് അപ്പോൾ ആലോചിക്കാവുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.വി. സത്യൻ, രാജൻ ആൻറണി, പ്രഫ. കെ.എൻ. നാണപ്പൻ പിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപ്പറമ്പിൽ, സി.വി. ബോസ്, പോൾ തിരുമുപ്പം, ടോമി അറക്കൽ, പി.എ. അബ്ദുൽ ലത്തീഫ്, കെ. പ്രവീൺ, കെ.കെ. തമ്പി, ജാഫർ മംഗലശേരി, കെ.എസ്. സക്കരിയ്യ, അഷ്റഫ് ഇടപ്പള്ളി, രവീന്ദ്രൻ നായർ, ഇന്ദുലാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story