Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊടുത്തിട്ടും തീരാതെ...

കൊടുത്തിട്ടും തീരാതെ ദുരിതാശ്വാസ സാധനങ്ങൾ; വീർപ്പുമുട്ടി എസ്​.ഡി കോളജ്​

text_fields
bookmark_border
ആലപ്പുഴ: പ്രളയ ദുരിത ബാധിതർക്ക് വിതരണം െചയ്യാൻ വിവിധ ഇടങ്ങളിൽനിന്ന് സ്വരുക്കൂട്ടിയ സാധനങ്ങൾ ജില്ലയിൽ ഇനിയും പൂർണമായും വിതരണം ചെയ്യാനായില്ല. അളവറ്റ സാധനങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ് ആലപ്പുഴ എസ്.ഡി കോളജ് കാമ്പസ്. ജില്ലയിലെ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളും സാധനങ്ങളുടെ വിതരണവും ഏകോപിപ്പിച്ചിരുന്നത് ഇവിടെനിന്നാണ്. േലാകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ട്രെയിൻ, വിമാന മാർഗം ടൺ കണക്കിന് സാധനങ്ങളാണ് ജില്ലയിൽ വിതരണത്തിന് എത്തിയത്. ഇവയെല്ലാം ഒരുകുടക്കീഴിൽ എത്തിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി കോളജ് കേന്ദ്രമാക്കിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങളുമായി ലോറികളുടെ നിര എത്തിയതോടെ ദേശീയപാതയിൽ ഗതാഗത തടസ്സം പോലും ഉണ്ടായിരുന്നു. കോളജിൽ ശേഖരിച്ച സാധനങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയായിരുന്നു. കോളജിെല വിദ്യാർഥികൾ കൂടാതെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നും വിദ്യാർഥികൾ പാക്കിങ്ങിനെത്തി. കോളജ് കാമ്പസിൽ സാധനങ്ങൾ സൂക്ഷിക്കാൻ വമ്പൻ പന്തലും ഒരുക്കിയിരുന്നു. ഞായറാഴ്ചയാണ് പ്രവർത്തനങ്ങൾ ഭാഗികമായി അവസാനിപ്പിച്ച് പന്തൽ പൊളിച്ചുനീക്കി തുടങ്ങിയത്. ലോഡ് കണക്കിന് പ്ലാസ്റ്റിക് ഷീറ്റ് ഇപ്പോഴും കാമ്പസിന് മുന്നിൽ അട്ടിയിട്ട് കൂട്ടിയിരിക്കുകയാണ്. ഇത് ദുരിതാശ്വാസത്തിന് ഉപകരിക്കാത്തതിനാൽ തണ്ണീർമുക്കം ബണ്ടിൽ ഉപയോഗിക്കാനാണ് തീരുമാനം. കലക്ടറേറ്റാണ് സാധനങ്ങൾ സൂക്ഷിക്കുന്ന മറ്റൊരു കേന്ദ്രം. ഇവിടെയും പ്ലാസ്റ്റിക് കൂട്ടി ഇട്ടിട്ടുണ്ട്. അവശ്യവസ്തുക്കൾ അപ്പപ്പോൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ വഴി വിതരണം െചയ്തിരുന്നു. അവശേഷിക്കുന്ന സാധനങ്ങൾ എങ്ങെന വിതരണം ചെയ്യുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. bt4 ആലപ്പുഴ എസ്.ഡി കോളജിലെ ദുരിതാശ്വാസ സംഭരണകേന്ദ്രത്തിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് ഷീറ്റുകൾ
Show Full Article
TAGS:LOCAL NEWS 
Next Story