Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭീതി ഒഴിയുന്നില്ല;...

ഭീതി ഒഴിയുന്നില്ല; പ്രളയബാക്കിയായ വീടുകൾ തകർന്നുവീഴുന്നു

text_fields
bookmark_border
ആലപ്പുഴ: പ്രളയജലം വിെട്ടാഴിഞ്ഞ വീടുകൾ ഒന്നൊന്നായി നിലംപൊത്തുന്നത് നോക്കി നെടുവീർപ്പിടുകയാണ് ആലപ്പുഴ ജില്ലക്കാർ. വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് തിരികെ എത്തി താമസം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞ വീടുകളാണ് തകർന്നുവീഴുന്നത്. ആഴ്ചകളോളം വെള്ളത്തിൽ മുങ്ങി ദ്രവിച്ച വീടുകളാണ് ഇതിൽ അധികവും. മിക്കവയും ഉദ്യോഗസ്ഥർ പരിശോധിച്ചതുമാണ്. താമസയോഗ്യമല്ലാത്ത വീടുകളും തകർന്നവയിൽപെടും. പ്രളയജലം ഇറങ്ങി ദിവസങ്ങൾക്കകം പുറക്കാട് പഞ്ചായത്തിൽ രണ്ട് വീട് തകർന്നിരുന്നു. വെള്ളം കയറി അടിത്തറയും ഭിത്തികളും ഇളകിയാണ് നിലംപൊത്തിയത്. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിലും വീടുകളുടെ തകർച്ച വ്യാപകമാണ്. കാരണം എന്തെന്ന് പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നതിനാൽ മറ്റുവീട്ടുകാരും ഭീതിയിലാണ്. കഴിഞ്ഞദിവസം മാന്നാർ പഞ്ചായത്ത് 13ാം വാർഡിൽ രണ്ട് വീട് തകർന്നു. വലിയകുളങ്ങര കുളഞ്ഞിക്കാരാഴ്മ കാരാഴ്മ കൊട്ടാരത്തിൽ കിഴക്കതിൽ കിഴക്കേകാട്ടിൽ നടുവിെലത്തറയിൽ പ്രസാദ്, വിജയമ്മ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ് ഇവർ. പമ്പയാറി​െൻറ തീരത്തും ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ചെങ്ങന്നൂർ പാണ്ടനാട്ടും നിരവധി വീടുകൾ തകർന്നു. പാണ്ടനാട് വഴീത്തറ വിജയ​െൻറ ഓടുമേഞ്ഞ വീടി​െൻറ മേൽക്കൂരയും മുറികളും മുന്‍ഭാഗത്തെ കട്ടിളയും ജനലുമാണ് തകർന്നത്. വീട്ടുപകരണങ്ങൾ നശിച്ചു. പാണ്ടനാട് വടക്ക് രണ്ടാം വാര്‍ഡില്‍ കാഞ്ഞിരംവിളയില്‍ അജികുമാറി​െൻറ ഷീറ്റ് മേഞ്ഞ വീടും പൊളിഞ്ഞുവീണു. പുത്തന്‍തറയില്‍ പി.ജെ. െബന്നിയുടെ വീട് നിലംപൊത്താവുന്ന അവസ്ഥയിലാണ്. തകരാൻ പാകത്തിൽ നിൽക്കുന്ന നൂറുകണക്കിന് വീടുകളെക്കുറിച്ച് അധികൃതർ കൃത്യമായ വിവരംപോലും ശേഖരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story