Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതമകറ്റാൻ മുൻ...

ദുരിതമകറ്റാൻ മുൻ സൈനികൻ 16.5 സെൻറ് സ്ഥലം നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16.5 സ​െൻറ് സ്ഥലം ദാനംചെയ്ത് മുൻ സൈനിക ഉദ്യോഗസ്ഥൻ. മാറാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് മാറാടി പൊട്ടയ്ക്കൽ ജിമ്മി ജോർജാണ് ലക്ഷങ്ങൾ വിലവരുന്ന 16.5 സ​െൻറ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ആരക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ എം.സി റോഡിനുസമീപം സാറ്റലൈറ്റ് ജങ്ഷനോട് ചേർന്നുള്ള സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത്. ജിമ്മി ജോർജി​െൻറ പിതാവ് പി.ജെ. ജോർജ് ഇന്ത്യൻ കരസേനയിൽ ലാൻറ്സ് നായിക് തസ്തികയിൽ ജോലിചെയ്തിരുന്നയാളാണ്‌. ജിമ്മി ജോർജ് ഇന്ത്യൻ ആർമി സിഗ്നൽ ഡിവിഷനിൽ എ.എസ്.ഐ ആയി എട്ടുവർഷം സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് ആർമിയിൽനിന്ന് പിരിഞ്ഞ് യു.കെയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുകയാണ്. സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ തകർന്ന നാടിനെ സഹായിക്കാൻ ത​െൻറ പേരിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് ദാനം ചെയ്യുന്നതിനുള്ള ആഗ്രഹം ജിമ്മി ജോർജ് പിതാവിനെ അറിയിക്കുകയായിരുന്നു. മക​െൻറ ആഗ്രഹത്തിന് മാതാപിതാക്കൾ പൂർണമായ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭൂമിദാനം യാഥാർഥ്യമായത്. തിങ്കളാഴ്ച മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ എത്തുന്ന മന്ത്രി എ.സി. മൊയ്തീന് സ്ഥലത്തി​െൻറ രേഖകൾ ജിമ്മി ജോർജി​െൻറ പിതാവ് പി.ജെ. ജോർജ് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story