Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യപ്രോട്ടോകോൾ...

ആരോഗ്യപ്രോട്ടോകോൾ ആവശ്യം -കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
മണ്ണഞ്ചേരി: ഒരോ വ്യക്തിക്കും ഒരു ആരോഗ്യപ്രോട്ടോകോൾ ആവശ്യമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. രോഗം വന്ന് െചലവേറിയ ചികിത്സക്ക് കാണിക്കുന്ന ശ്രദ്ധ ആരോഗ്യകരമായ ജീവിതത്തിന് നൽകിയാൽ ഗുണകരമാകുമെന്ന് കെ.സി പറഞ്ഞു. മണ്ണഞ്ചേരിയിൽ രാജീവ്ഗാന്ധി ഫൗണ്ടേഷ​െൻറ ഉദ്ഘാടനവും അർബുദ ബാധിതർക്ക് പ്രിയദർശിനി പെൻഷ​െൻറ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ്‌ ഗാന്ധി ഫൗണ്ടേഷൻ ഓഫിസ് ഉദ്‌ഘാടനം മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ നിർവഹിച്ചു. അർബുദ ബോധവത്കരണക്ലാസ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ് കെ.വി. മേഘനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. അഗസ്റ്റസ് മോറിസ്, ഡോ. പി.എസ്. ഷാജഹാൻ, ഡോ. എസ്. നിഖിൽ, ഹോപ് ഇന്ത്യ ചെയർമാൻ എ. മുഹമ്മദ്‌ കുഞ്ഞ്, എൻ. ചിദംബരൻ, മനോഹരൻ നന്ദികാട്, ജെ. ജയതിലകൻ, എം. ഷഫീഖ്, എൻ.എസ്. സന്തോഷ്, കെ.എച്ച്. മജീദ് എന്നിവർ സംസാരിച്ചു. എം.വി. സുനിൽകുമാർ സ്വാഗതവും ബി. അനസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story