Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലന്ധർ പീഡനം: അടിയന്തര ...

ജലന്ധർ പീഡനം: അടിയന്തര തീരുമാനം വേണം- കെ.എല്‍.സി.എ

text_fields
bookmark_border
കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലി‍​െൻറ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇൗ ആവശ്യമുന്നയിച്ച് അസോസിയേഷൻ സി.സി.ബി.ഐ (അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡൻറ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്റ്റ ഡിക്വാത്രോക്കും ഇതേ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ കത്ത് നല്‍കിയിട്ടുണ്ട്. ബിഷപ്പിനെതിരെ ഉയർന്ന ആരോപണത്തി‍​െൻറ പേരില്‍ കത്തോലിക്ക സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടരുത്. ഇതിനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, വൈസ് പ്രസിഡൻറുമാരായ സി.ടി അനിത, ഇ.ഡി ഫ്രാന്‍സിസ്, എം.സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി. വർഗീസ്, ജോണി മുല്ലശ്ശേരി, സെക്രട്ടറിമാരായ ഷൈജ ആൻറണി, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ ആൻറണി, കെ.എച്ച്. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story