Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതർക്ക്...

പ്രളയബാധിതർക്ക് ജീവജലമായി ഖയ്യൂമി​െൻറ കിണർ

text_fields
bookmark_border
എടവനക്കാട്: ഓരു വെള്ളം നിറഞ്ഞ കടലോര മേഖലയായ വൈപ്പിൻ ദ്വീപിൽ അദ്ഭുതമായി ശുദ്ധജലക്കിണർ. എടവനക്കാട് ഫലാഹിയ്യ മദ്റസക്ക് മുന്നിലെ താമസക്കാരനായ കൊല്ലിയിൽ അബ്ദുൽ ഖയ്യൂമി​െൻറതാണ് ഈ ശുദ്ധജല സ്രോതസ്സ്. പ്രളയം താണ്ഡവമാടിയ നാളുകളിൽ രക്ഷതേടിയെത്തിയ രണ്ടായിരത്തിലധികം പേർക്ക് ജീവജലമായത് ഈ കിണറ്റിലെ വെള്ളമാണ്. എടവനക്കാട് മദ്റസത്തുൽ ഫലാഹിയ്യയിലെയും സമീപത്തെ പുള്ളിക്കനാട്ട് ഓഡിറ്റോറിയത്തിലെയും ദുരിതാശ്വാസ ക്യാമ്പിൽ ഏറ്റവുമധികം ദൗർലഭ്യം നേരിട്ടത് കുടിനീരിനാണ്. ആലുവയിൽ നിന്നുള്ള കുടിവെള്ള വിതരണവും നിലച്ച അവസരത്തിലാണ് നാട്ടുകാരിൽ ചിലർ അബ്ദുൽ ഖയ്യൂമി​െൻറ കിണർ വെള്ളത്തെക്കുറിച്ച് സൂചന നൽകിയത്. മാഞ്ഞാലിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വേളയിലാണ് ക്യാമ്പി​െൻറ സംഘാടകർ ഖയ്യൂമിനെ വിളിച്ച് കുടിവെള്ളം ആവശ്യപ്പെട്ടത്. സസന്തോഷം ആവശ്യം അംഗീകരിച്ച അബ്ദുൽ ഖയ്യൂമി​െൻറ കിണറ്റിലെ വെള്ളമാണ് ക്യാമ്പ് അവസാനിക്കുന്നതുവരെ കുടിക്കാനും പാചകത്തിനും ക്യാമ്പ് വാസികൾ ഉപയോഗപ്പെടുത്തിയത്. ജനങ്ങൾ മുഴുവൻ ജലവകുപ്പി​െൻറ ശുദ്ധജലം ഉപയോഗിക്കുമ്പോൾ ഐഡിയൽ റിലീഫ് വിങ് പ്രവർത്തകനായ ഖയ്യൂം ഇതുവരെ ശുദ്ധജല കണക്ഷൻ എടുത്തിട്ടില്ല. വൈപ്പിൻ ദ്വീപിലെ കുടിനീരായി കിണർ വെള്ളമുപയോഗിക്കുന്ന ഏക വ്യക്തി എന്ന നിലക്ക് 2013ൽ വൈപ്പിൻ പ്രസ് ക്ലബ് അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ധനവില വർധനവിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം എടവനക്കാട്: പെട്രോൾ ഡീസൽ പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. എടവനക്കാട് ഇല്ലത്തുപടി ഭാരത് പെട്രോളിയം വിൽപന കേന്ദ്രത്തിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അണിയൽ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലം പ്രസിഡൻറ് സാജൻ ചെറായി, സെക്രട്ടറി യൂസുഫ് കളപ്പുരക്കൽ, ഐ.എ. ഷംസുദ്ദീൻ, സി.കെ. ഷൗക്കത്തലി, കെ.എ. സാദിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story