Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികനുനേരെ വധശ്രമം

വയോധികനുനേരെ വധശ്രമം

text_fields
bookmark_border
പറവൂർ: വയോധികനുനേരെ ബന്ധുവി​െൻറ വധശ്രമം. തെക്കെ അടുവാശ്ശേരി മേനാച്ചേരി അഹമ്മദുണ്ണിക്കാണ് (65) മർദനമേറ്റത്. സഹോദരീ പുത്രനായ അടുവാശ്ശേരി പുറക്കാട് നിയാസിനെതിരെ പറവൂർ പൊലീസിൽ പരാതി നൽകി. മന്നം താണിപ്പാടത്തുള്ള അഹമ്മദുണ്ണിയുടെ സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. സ്വത്തുതർക്കത്തി​െൻറ പേരിൽ നിയാസ് കഴിഞ്ഞ ദിവസം താന്നിപ്പാടത്ത് താമസിക്കുന്ന മാതാപിതാക്കളെ മർദിച്ചിരുന്നു. വിവരമറിഞ്ഞ് അന്വേഷിക്കാനാണ് അഹമ്മദുണ്ണി താന്നിപ്പാടത്ത് പോയത്. ഇൗ സമയത്ത് എത്തിയ നിയാസ് അഹമ്മദുണ്ണിയെ ഇരുമ്പുവടികൊണ്ട് തലക്ക് അടിക്കാൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ അഹമ്മദുണ്ണിയുടെ തലക്ക് ഇടിക്കുകയും ചെയ്തു. പ്രളയക്കെടുതി: ഫണ്ട് കൈപ്പറ്റിയ അനർഹർക്കെതിരെ നടപടി പറവൂർ: പ്രളയക്കെടുതിയിൽ നിരാലംബരായ കുടുംബങ്ങൾക്കുള്ള ദുരിതാശ്വാസഫണ്ട് കൈപ്പറ്റിയ അനർഹർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്. ഇവരെ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരുടെയും ബി.എൽ.ഒമാരുടെയും നേതൃത്വത്തിൽ ഇവരെ കണ്ടെത്തുന്നതിന് വേണ്ട നടപടി സ്വീകരിച്ചുവരുകയാണ്. തുക അക്കൗണ്ടിൽ വന്നവർ അവരുടെ സമ്മതത്തോടെ തിരിച്ചുപിടിക്കും. പ്രളയക്കെടുതി പട്ടികയിൽ ഇടംപിടിക്കാതെ വന്നിട്ടുള്ള കുടുംബങ്ങളെ കണ്ടെത്തി അവർക്ക് സഹായങ്ങളും നൽകും. പറവൂർ താലൂക്കിൽ വിവിധ വില്ലേജ് പരിധികളിലാണ് ഇത്തരത്തിൽ കൂടുതലായി ചേരിതിരിവ് ഉണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയിലകപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും സർക്കാർ അനുവദിച്ച ഭക്ഷ്യധാന്യ കിറ്റ് പോലും ലഭിച്ചില്ല. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് വില്ലേജ് ഓഫിസർമാർക്കും റവന്യൂ അധികൃതർക്കും ലഭിച്ചിട്ടുള്ളത്. പ്രളയദുരിത ബാധിതർക്ക് അനുവദിച്ച 10,000 രൂപയും ഇവർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ആലങ്ങാട്, കരുമാല്ലൂർ, ചിറ്റാറ്റുകര, ചേന്ദമംഗലം വില്ലേജ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെ അനർഹരായവർ പട്ടികയിൽ ഇടംപിടിക്കുകയും അർഹരായവർ പുറത്തുപോവുകയും ചെയ്തത്. അർഹതപ്പെട്ടവരെ കണ്ടെത്താൻ ബി.എൽ.ഒമാരെ തഹസിൽദാർ ചുമതലപ്പെടുത്തിയെങ്കിലും ഭൂരിപക്ഷം ബി.എൽ.ഒമാരും വീടുവീടാന്തരം കയറി പട്ടിക തയാറാക്കാൻ മെനക്കെട്ടില്ല. ദുരിതാശ്വാസത്തുക ദേശസാത്കൃത ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർക്ക് എത്തിയെങ്കിലും ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് നമ്പറുകൾ നൽകിയവർക്ക് ലഭ്യമായില്ല. ദുരിതബാധിതർക്കുള്ള തുക രണ്ടുദിവസത്തിനകം അക്കൗണ്ടുകളിൽ നിക്ഷേപിക്കും. അതിനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്നും തഹസിൽദാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story