Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.ഒ.എസ്​ ആക്​ഷൻ...

എസ്​.ഒ.എസ്​ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

text_fields
bookmark_border
െകാച്ചി: ഹൈകോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമരപരിപാടി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വിപുലമാക്കാൻ തീരുമാനം. എസ്.ഒ.എസ് (സേവ് ഒൗവർ സിസ്റ്റേഴ്സ്) ആക്ഷൻ കൗൺസിൽ എന്ന് പേരിട്ട കർമസമിതി പ്രഖ്യാപനവും ഞായറാഴ്ച സമരപ്പന്തലിൽ നടന്നു. പൊതുസമൂഹത്തെയും ബാധിക്കുന്ന സാമൂഹിക പ്രശ്നം എന്ന നിലയിൽ പ്രമുഖർ ഉൾപ്പെട്ട 101 അംഗ കർമസമിതി രൂപവത്കരിച്ച് ബിഷപ് ഫ്രാങ്കോക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ ഉപേദശക സമിതി ചെയർമാൻ ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു. അഡ്വ. ജോസ് ജോസഫ്, സി.വി. സെബാസ്റ്റ്യൻ, സ്റ്റീഫൻ മാത്യു എന്നിവർ സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ ബിഷപ് തോമസ് മാർ ഒസ്താത്തിയോസ്, ഫാ. ജോസഫ് കൈതക്കോട്ടിൽ, പൊതുപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ എന്നിവരും സമരവേദിയിലെത്തി. കത്തിച്ച മെഴുകുതിരികളുമായി ബിഷപ് ഹൗസിലേക്ക് ജാഥ നടത്തിയാണ് രണ്ടാം ദിവസത്തെ സമരപരിപാടികൾ അവസാനിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story