Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇളന്തിക്കര -...

ഇളന്തിക്കര - കോഴിത്തുരുത്ത് ബണ്ട് നിർമിക്കണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
പറവൂർ: പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് ഉടൻ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇല്ലെങ്കിൽ തൃശൂർ, എറണാകുളം ജില്ലകളിലെ അഞ്ചു പഞ്ചായത്തുകളിൽ താമസിക്കുന്നവർ ശുദ്ധജലം കിട്ടാതെ വലയുമെന്ന് ആശങ്ക. പ്രളയദുരിതം നേരിട്ടവർ വരൾച്ച കൂടി അനുഭവിക്കേണ്ടിവരും. ഏക്കറ് കണക്കിനു കൃഷി നശിക്കും. പ്രളയത്തെത്തുടർന്ന് ഇത്തവണ പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് നേരത്തേ തന്നെ ഓരുവെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ പുത്തൻവേലിക്കര, കുഴൂർ, കുന്നുകര, അന്നമനട, പൊയ്യ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം ഉണ്ടാകും. ഓരുജലം കയറുന്നത് തടയാൻ സ്ഥാപിച്ച കണക്കന്‍കടവ് െറഗുലേറ്റർ കം ബ്രിഡ്ജിലെ നാലു ഷട്ടറുകൾ അടയ്ക്കാൻ കഴിയുന്നില്ല. അടച്ചാൽത്തന്നെ ഷട്ടറുകൾക്ക് ചോർച്ച ഉള്ളതിനാൽ ഓരുജലം കയറും. ഷട്ടറുകളുടെ ചോർച്ച ശാശ്വതമായി പരിഹരിക്കാൻ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുൻവർഷങ്ങളിലേതുപോലെ മണൽബണ്ട് നിർമിക്കുകയാണ് ഏക പോംവഴി. മേജർ ഇറിഗേഷൻ വകുപ്പ് ആവശ്യമായ നടപടികളെടുക്കണമെന്ന് പുത്തന്‍വേലിക്കര നിവാസികൾ പറഞ്ഞു. അവശ്യസാധനങ്ങൾ അനർഹർക്ക് നൽകാൻ ശ്രമം പറവൂർ: പ്രളയബാധിതർക്ക് നൽകാന്‍ അവശ്യസാധനങ്ങളുമായി എത്തിയവരെ കബളിപ്പിച്ച് അനർഹർക്ക് നൽകാൻ ശ്രമം. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഞ്ച് സ്ത്രീകൾക്കാണ് ദുരനുഭവമുണ്ടായത്. 10 കിലോ വീതമുള്ള നൂറു കിറ്റുകളുമായി ഇവർ കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെത്തി. വിതരണം ചെയ്യുന്നത് അർഹരെ കണ്ടെത്താൻ മുൻ നഗരസഭ കൗൺസിലറായ ഒരു പ്രാദേശിക നേതാവി​െൻറ സഹായം തേടി. പക്ഷെ, അനർഹരായ ചിലർ താമസിക്കുന്ന സ്ഥലത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി സാധനങ്ങൾ വിതരണം ചെയ്യാൻ അയാൾ ആവശ്യപ്പെട്ടു. വിതരണം ചെയ്യില്ലെന്ന് സ്ത്രീകൾ നിലപാടെടുത്തതോടെ തർക്കങ്ങളുണ്ടായി. ആദിദ്രാവിഡ സാംസ്കാരിക സമിതി മധ്യമേഖല സെക്രട്ടറി കെ. സോമനും മറ്റു ചിലരും ഇടപെട്ടു. തുടർന്ന് എസ്.ഐ കെ.എ. സാബു സ്ഥലത്തെത്തി. അവരുടെ സഹായത്തോടെ പിന്നീട് കരിമ്പാടം, ചേന്ദമംഗലം, വലിപല്ലംതുരുത്ത് മേഖലകളിൽ വിതരണം ചെയ്യുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story