Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരകയറും കേരളം:...

'കരകയറും കേരളം': ആസൂത്രണത്തിനും കർമപദ്ധതികൾക്കും കെ.ആർ.എൽ.സി.സി രൂപരേഖ

text_fields
bookmark_border
കൊച്ചി: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ കർമപദ്ധതികളുടെ രൂപരേഖ സംസ്ഥാന സർക്കാറിനും പൗരസമൂഹത്തിനും സമർപ്പിക്കാൻ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) സംഘടിപ്പിച്ച 'കരകയറും കേരളം' കോൺക്ലേവ് തീരുമാനിച്ചു. ദുരിതബാധിതരുടെ ജീവിതാവസ്ഥയുടെ വിശദവിവരങ്ങൾ അടങ്ങുന്ന െപ്രാഫൈലിങ്, നാശനഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന അടിസ്ഥാന വിവരശേഖരം എന്നിവ തയാറാക്കുകയാണ് പ്രാഥമിക നടപടി. പൗരസമൂഹം, സർക്കാർ സംവിധാനങ്ങൾ എന്നിവ കൂട്ടിയിണക്കിയുള്ള വിഭവസമാഹരണത്തിനും പദ്ധതി നിർവഹണത്തിനും ഉൗന്നൽ നൽകുന്ന കർമപദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, വൈസ് പ്രസിഡൻറ് ഷാജി ജോർജ് എന്നിവർ പറഞ്ഞു. ചർച്ചകളിൽ മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു ചുള്ളിക്കാട്ട്, ഡൊ. സൈമൺ കൂമ്പയിൽ, കൗൺസിലർമാരായ ഷൈനി മാത്യു, ആൻസാ ജെയിംസ്, ജെക്കോബി, സിസിലി ഡിസിൽവ, ഷീല ജേക്കബ്, പ്രഷീലാ ബാബു, കെ.ആർ.എൽ.സി.സി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ഫാ. ജയിംസ് കുലാസ്, ഫാ. സേവ്യർ കുടിയാംശേരി, റവ. ഡോ. പ്രസാദ് തെരുവത്ത്, എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്, ജോസ് റാൽഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story