Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് നിലപാട്...

കോൺഗ്രസ് നിലപാട് സ്വാഗതാർഹം; എൽ.ഡി.എഫി​േൻറത് വെല്ലുവിളി

text_fields
bookmark_border
പറവൂർ: പെട്രോളിയം വിലവർധനവിനെതിരെ പ്രഖ്യാപിച്ച ഹർത്താലിൽനിന്ന് സമ്പൂർണ പ്രളയബാധിത മണ്ഡലങ്ങളായ പറവൂർ, ആലുവ, കളമശ്ശേരി എന്നിവയെ ഒഴിവാക്കിയ കോൺഗ്രസ് നേതൃത്വത്തി​െൻറ തീരുമാനത്തെ വി.ഡി. സതീശൻ എം.എൽ.എ സ്വാഗതം ചെയ്തു. പ്രളയക്കെടുതിയിൽനിന്ന് ഏതു വിധേനയും കരകയറാനുള്ള ദുരിതബാധിതരുടെ ശ്രമങ്ങളെ ഹർത്താൽ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഈ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ഹർത്താൽ പ്രഖ്യാപിച്ച ഇരുകൂട്ടരോടും സതീശൻ അഭ്യർഥിച്ചിരുന്നു, കോൺഗ്രസ് നേതൃത്വം ഇത് സ്വീകരിച്ചു. അതേസമയം, അന്യായമായ പെട്രോളിയം വില വർധനവിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം വളർന്നു വരേണ്ടതുണ്ടെങ്കിലും ഹർത്താൽ പാടില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ സതീശൻ വ്യക്തമാക്കി. ഇക്കാര്യം പാർട്ടി വേദികളിൽ ശക്തമായി അവതരിപ്പിക്കാറുണ്ട്. കൊടിയ ദുരിതം അനുഭവിക്കുന്ന പറവൂർ,ആലുവ,കളമശ്ശേരി മേഖലകളിലെ ജനങ്ങളോട് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ എൽ.ഡി.എഫ് ഈ തീരുമാനം എടുക്കില്ലായിരുന്നുവെന്നും ജനങ്ങളോടുള്ള ഈ വെല്ലുവിളിക്ക് അവർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story