Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവല്ലാർപാടം ബസിലിക്കയിൽ ...

വല്ലാർപാടം ബസിലിക്കയിൽ ദിവ്യബലി

text_fields
bookmark_border
കൊച്ചി: വല്ലാർപാടം തീർഥാടന ദിനമായ ഇന്നലെ വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ചേർത്ത് പ്രാർഥന നടത്തി. എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർഥാടനം ഇത്തവണ ഉണ്ടായില്ല. പകരം വല്ലാർപാടം ബസിലിക്കയിൽ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലി​െൻറ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് ഉണ്ടായത്. ചടങ്ങുകൾ ലളിതമായി നടത്തുന്നതി​െൻറ ഭാഗമായി ചെലവു ചുരുക്കിയാണ് ഇത്തവണ തീർഥാടനദിനം ആചരിച്ചത്. ആർച് ബിഷപ് ചടങ്ങിൽ മുഖ്യകാർമികനായി. വികാരി ജനറാൾമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, ജോസഫ് തണ്ണിക്കോട്ട്, ജോസഫ് പടിയാരം പറമ്പിൽ, ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽനിന്നുള്ള വൈദികർ കാർമികരായി പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story