Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിഗുളികകള​ുമായി...

ലഹരിഗുളികകള​ുമായി വിദ്യാർഥി പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കളുമായി ചെങ്ങന്നൂർ നഗരത്തിലെ എൻജിനീയറിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥി എക്സൈസ് പിടിയിലായി. വിദ്യാർഥിയുടെ പക്കൽനിന്ന് 14 നൈട്രോസെപാം ഗുളികകൾ പിടികൂടി. വിദ്യാർഥിയിൽനിന്ന് പിടികൂടിയ ഗുളികകൾ സേലത്തുനിന്ന് എത്തിച്ചതാണെന്നും ചെങ്ങന്നൂരിലെ കോളജ് ഹോസ്റ്റലുകളും കൂടുതൽ വിദ്യാർഥികളും നിരീക്ഷണത്തിലാണെന്നും എക്സൈസ് സി.െഎ വി. റോബർട്ട് അറിയിച്ചു. റോഡ് നിർമാണത്തിന് മൂന്നുകോടി അനുവദിച്ചു ചാരുംമൂട്: താമരക്കുളം, ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാരുംമൂട് വി.വി.എച്ച്.എസ്.എസ്-കണ്ണനാകുഴി-ശാസ്താനട റോഡ് നിർമാണത്തിന് മൂന്നുകോടി അനുവദിച്ചതായി ആർ. രാജേഷ് എം.എൽ.എ. ബി.എം ആൻഡ് ബി.സി മാതൃകയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ആവശ്യമായ സുരക്ഷ ലൈനുകൾ, സ്റ്റഡുകൾ, സേഫ്റ്റി സൈൻ ബോർഡുകൾ എന്നിവയുണ്ടാകും. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. നവംബർ 15നുമുമ്പ് റോഡ് നിർമാണം പൂർത്തീകരിക്കുന്നതിനാണ് നിർദേശം നൽകിയത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായി. ടെൻഡർ നടപടി പൂർത്തീകരിച്ച് വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. സ്നേഹസംഗമം ഇന്ന് ആറാട്ടുപുഴ: സെക്കുലർ ഫോറം തൃക്കുന്നപ്പുഴയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം, പുസ്തക പ്രകാശനം, കവിയരങ്ങ്, ഷോർട്ട് ഫിലിം റിലീസ് എന്നിവ ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് തൃക്കുന്നപ്പുഴ പി.എസ് ഗ്രൗണ്ടിൽ കവിയരങ്ങോടെ ആരംഭിക്കുന്ന പരിപാടി ഡോ. ഷിബു ജയരാജ് ഉദ്ഘാടനം ചെയ്യും. സെക്കുലർ ഫോറം പ്രസിഡൻറ് ഇ.എസ്. അരുൺ അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് സ്നേഹസംഗമം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിയാങ്കര അബ്ദുൽ ലത്തീഫി​െൻറ 'കനലക്ഷരങ്ങൾ' പുസ്തകം സാഹിത്യകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്യും. ചടങ്ങിൽ സിനിമനടൻ അശോകൻ പതിയാങ്കരയുടെ 'കനലക്ഷരങ്ങൾ' ഷോർട്ട് ഫിലിം റിലീസ് ചെയ്യും. സെക്കുലർ ഫോറം ചെയർമാൻ അബ്ദുൽ നസീർ ചേലക്കാട് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story