Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ...

സർക്കാർ ദുരിതബാധിതർക്കൊപ്പം -മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽപെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് മന്ത്രി പി. തിലോത്തമൻ. ദുരിതത്തിനുശേഷം ക്യാമ്പിലെത്തിയവരുടെ ഭക്ഷണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പുവരുത്താൻ സർക്കാറിന് സാധിച്ചു. കുട്ടനാട് മിത്രക്കരി ഗവ. എൽ.പി സ്കൂളിൽ എൻ.സി.സി 97 ആർ.ഡി.സി ബാച്ചുകാരുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുംവിധം എൻ.സി.സി ചെയ്ത പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രൂപ് ലീഡർ എ. ഫാറൂഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രൂപ് എക്സിക്യൂട്ടിവ് അംഗം ആനി ശ്രീവാസ്തവ വിഷയാവതരണം നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജോയിക്കുട്ടി ജോസ്, ജി. കൃഷ്ണപ്രസാദ്, വാർഡ് മെംബർ ബോബൻ ജോസ്, എൻ. ഷിജീർ, പി. ആതിര, ഫവാസ് അബ്ദുല്ല, സരിത്ത് സുകുമാരൻ, ശ്യാംകുമാർ, ഫിറോസ് അഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.കെ. രാധാദേവി സ്വാഗതവും അധ്യാപകൻ വി. സൂരജ് നന്ദിയും പറഞ്ഞു. ആത്മീയ സംഗമവും ദുആ മജ്‌ലിസും മണ്ണഞ്ചേരി: നാലുതറ അഹ്മദ് മൗലവി ഇസ്ലാമിക് സ​െൻറർ ഹിഫ്ളുൽ ഖുർആൻ കോളജി​െൻറ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂർ ആത്മീയസംഗമവും ദുആ മജ്‌ലിസും പ്രളയബാധിതർക്ക് മാതൃകപരമായി സേവനം ചെയ്ത എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. മുർഷിദ് തങ്ങൾ ചേലാട് വിഖായ പ്രവർത്തകർക്ക് ഉപഹാരം നൽകി. ചെയർമാൻ ടി.എ. അഷ്‌റഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്‌ലിഹ്‌ ബാഖവി മുഖ്യപ്രഭാഷണവും മുഹമ്മദ് ഹനീഫ ബാഖവി പ്രാർഥനയും നിർവഹിച്ചു. നിസാമുദ്ദീൻ അൻവരി, ഇ.എ. അനീസ് റഹ്‌മാൻ, പി.യു. ഷറഫ്കുട്ടി, ഷഫീഖ് മണ്ണഞ്ചേരി, മാഹീൻ റഷീദ്, മുഹമ്മദ് അസ്‌ലം, സബീർ ബഷീർ, ഹാഷിം കാസിം, അലിയാർ കോച്ചോത്തിൽ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും സെക്രട്ടറി എം. മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു. വ്യക്തിത്വ-തൊഴിൽ വൈദഗ്ധ്യ വികസനപദ്ധതി അരൂർ: അരൂക്കുറ്റി പാദുവാപുരം സ​െൻറ് ആൻറണീസ് പള്ളിയുടെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി എമർജിങ് യൂത്ത് ഓഫ് കേരള സ്‌കിൽ ഡെവലപ്മ​െൻറ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വ്യക്തിത്വ-തൊഴിൽ വൈദഗ്ധ്യ സമഗ്രവികസന പരിശീലനപദ്ധതി ഒരുക്കുന്നു. എച്ച്.ആർ എക്‌സലൻസ് പദ്ധതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആമുഖ പഠനക്ലാസും ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. വ്യക്തിത്വ വികസനപരിശീലകൻ കുഞ്ഞിപ്പാലു ക്ലാസിന് നേതൃത്വം നൽകും. 18 വയസ്സിനുമേലുള്ളവർക്കാണ് പ്രവേശനം.
Show Full Article
TAGS:LOCAL NEWS 
Next Story