Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിലൂം...

ചെങ്ങന്നൂരിലൂം കുട്ടനാട്ടിലും കുടിവെള്ള ഗുണനിലവാര പരിശോധന

text_fields
bookmark_border
ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ കിണറുകളിൽ കുടിവെള്ളത്തി​െൻറ ഗുണനിലവാര പരിശോധനക്ക് തുടക്കം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ മേൽനോട്ടത്തിൽ ആശ വർക്കർമാർ, നാഷനൽ സർവിസ് സ്‌കീം വളൻറിയർമാർ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ഫുഡ് ആൻഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഗുണനിലവാര പരിശോധനക്ക് സാമ്പിൾ ശേഖരിക്കുന്നത്. പ്രാഥമികമായി ക്ലോറിനേറ്റ് ചെയ്ത കിണറുകളിലെ വെള്ളത്തി​െൻറ പരിശോധനയാണ് നടക്കുക. പി.എച്ച്, റസിഡ്യുവൽ ക്ലോറിൻ, ക്ഷാരപരിശോധന, ക്ലോറൈഡ്, ഫ്ലൂറൈഡ്, ടോട്ടൽ കോളിഫോം എന്നിവയാണ് പരിശോധിക്കുന്നത്. പരിശോധനക്ക് നേതൃത്വം നൽകി മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ചീഫ് എൻവയൺമ​െൻറ് എൻജിനീയർ എസ്. ശ്രീകല ചെങ്ങന്നൂരും തലവടിയും സന്ദർശിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ പരിശോധന പഞ്ചായത്ത് പ്രസിഡൻറ് ജനൂബ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു വലിയവീടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ പിഷാരത്ത്, പ്രകാശ് പനവേലി, സുഷമ സുധാകരൻ, രമ മോഹൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ അപാകത -ചെന്നിത്തല ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മണ്ഡലം അവലോകനയോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. മണ്ഡലത്തിൽ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ കിറ്റ് വിതരണത്തിൽ അപാകത ഉണ്ടായതായും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. കിറ്റുകൾ അർഹരായവർക്കെല്ലാം എത്തിക്കാൻ നടപടി സ്വീകരിക്കാൻ സബ്കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ, ഹരിപ്പാട് താറാവ് കർഷകർക്കുണ്ടായ നഷ്ടം മൃഗസംരക്ഷണ വകുപ്പ് വിശദമായി റിപ്പോർട്ട് തയാറാക്കി കലക്ടർ വഴി അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കരുവാറ്റ കാരമുട്ട്് പ്രദേശത്ത് എം.എൽ.എ ഫണ്ടിൽനിന്ന് പമ്പ് സ്ഥാപിച്ചെങ്കിലും കെ.എസ്.ഇ.ബി കണക്ഷൻ ലഭിക്കാത്ത പ്രശ്‌നം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹരിപ്പാടി​െൻറ ചില ഭാഗങ്ങളിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാർത്തികപ്പള്ളിയിൽ ട്യൂബുവെൽ തുടങ്ങിയെങ്കിലും ശരിയായ രീതിയിൽ കുടിവെള്ളം ലഭിക്കുന്നില്ല. പള്ളിപ്പാട് നാലുകെട്ട് കവല ഭാഗത്ത് കുടിവെള്ളത്തിന് പണം അനുവദിച്ചെങ്കിലും ഇതുവരെ പണി തുടങ്ങാത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിപ്പാട്ടെ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സബ്കലക്ടർ കൃഷ്ണ തേജ, എ.ഡി.എം ഐ. അബ്ദുൽ സലാം, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story