Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയ...

പ്രളയ രക്ഷാപ്രവർത്തനത്തിന്​ ​ഉപയോഗിച്ച വള്ളം കടലിൽ തകർന്നു

text_fields
bookmark_border
ചേർത്തല: പ്രളയ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച വള്ളം കടലിൽ മത്സ്യബന്ധനത്തിനിടെ തകർന്നു. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ അർത്തുങ്കൽ ഫിഷ് ലാൻഡ് സ​െൻററിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ചേർത്തല തെക്ക്പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പറമ്പിൽ ഔസേപ്പ് കൃസാന്തിയുടെ ഉടമസ്ഥതയിലെ 'ഉണ്ണിയേശു' വള്ളമാണ് ആഴക്കടലിൽ രാത്രി അടിത്തട്ട് തകർന്ന് മുങ്ങിയത്. വള്ളത്തിൽ ഉണ്ടായിരുന്ന ഏഴ്‌ തൊഴിലാളികളെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികളാണ് രക്ഷിച്ചത്. കാട്ടൂരിൽനിന്നുള്ള 'അവകാശി' വള്ളവും അർത്തുങ്കലിൽനിന്നുള്ള 'വലിയ അരരൂപ' വള്ളവുമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് മുങ്ങിയ വള്ളം കെട്ടിവലിച്ച് കരയിൽ എത്തിച്ചു. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കവേ പോസ്റ്റിലും മരത്തൂണുകളിലും ഇടിച്ച് പൊട്ടലുണ്ടായ വള്ളം ചെറിയ അറ്റകുറ്റപ്പണി നടത്തിയാണ് മത്സ്യബന്ധനത്തിന് പോയത്. വള്ളത്തിനടിയിലെ ഫൈബർ പാളികൾ തകർന്നതാണ് വള്ളം അപകടത്തിൽപെടാൻ ഇടയാക്കിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധനത്തിന് പോകാൻ പറ്റാത്തവിധം പൂർണമായി തകർന്ന വള്ളത്തിന് അടിയന്തര നഷ്ടപരിഹാരം നൽകാൻ ജില്ല ഭരണകൂടവും ഫിഷറീസ് വകുപ്പും തയാറാകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ആൻറണി കുരിശിങ്കൽ ആവശ്യപ്പെട്ടു. ഹർത്താൽ വിജയിപ്പിക്കുന്നതിന് എൽ.ഡി.എഫ് യോഗം ആലപ്പുഴ: തിങ്കളാഴ്ചത്തെ ഹർത്താൽ വിജയിപ്പിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പൽതല എൽ.ഡി.എഫ് കമ്മിറ്റികൾ ഞായറാഴ്ച യോഗം ചേരുെമന്ന് ജില്ല കമ്മിറ്റി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹർത്താൽ. അടിക്കടിയുണ്ടാകുന്ന പെേട്രാളിയത്തി​െൻറയും ഡീസലി​െൻറയും വിലവർധന ജനജീവിതം ദുരിതപൂർണമാക്കുകയാണ്. കൂടാതെ, രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി കൂടുതൽ തകർച്ചയിലാവുകയും തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന ഹർത്താൽ വൻവിജയമാക്കണമെന്നും എൽ.ഡി.എഫ് ജില്ല കൺവീനർ ആർ. നാസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story