Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right108 ആംബുലൻസ്​...

108 ആംബുലൻസ്​ പൊട്ടിത്തെറി: ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ചു

text_fields
bookmark_border
കുട്ടനാട്: ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ പുനർനിർമാണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പി​െൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 108 ആംബുലൻസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായ ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ആശുപത്രിയുടെ പ്രവർത്തനം പഴയ നിലയിലേക്കെത്തിക്കും. പുനർനിർമാണത്തിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പി​െൻറ ഭാഗത്തുനിന്ന് ഇതിന, സഹായം ലഭ്യമാക്കും. ആശുപത്രിയിൽ ഐ.പി വിഭാഗം പുനഃസ്ഥാപിക്കുകയെന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. നിലവിെല മൂന്ന് ഡോക്ടർമാരെ ഉപയോഗിച്ച് വൈകീട്ടുവരെ ഒ.പി നടത്തുക മാത്രമാണ് സാധിക്കുക. ആശുപത്രിക്കും പരിസരത്തുമുണ്ടായ നഷ്ടം നികത്തുന്നതിന, പൊതുജനങ്ങളുടെ സഹായവും മന്ത്രി അഭ്യർഥിച്ചു. അപകടത്തെത്തുടർന്ന് മരിച്ച മോഹനൻകുട്ടി നായരുടെയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരിച്ച എസ്.വി. ഷിബുവി​െൻറയും വീടുകളും മന്ത്രി സന്ദർശിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജോർജ് മാത്യു പഞ്ഞിമരം, തോമസ് കെ. തോമസ്, പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ കൂലിപ്പുരക്കൽ, ജലജകുമാരി, സി.പി.എം തകഴി ഏരിയ സെക്രട്ടറി കെ. പ്രകാശൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story