Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയാനന്തര കുട്ടനാട്; ...

പ്രളയാനന്തര കുട്ടനാട്; രോഗനിരീക്ഷണവും രേഖപ്പെടുത്തലുകളും നടത്തി

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്ന് എലിപ്പനി അടക്കം പകര്‍ച്ചവ്യാധികളുടെ വ്യാപനസാധ്യതയുടെ പശ്ചാത്തലത്തില്‍ ജാഗ്രത ഉറപ്പുവരുത്തുന്നതിന് രോഗനിരീക്ഷണ സർവേയും വെള്ളപ്പൊക്കത്തി​െൻറ ഏറ്റവും അവസാന നില രേഖപ്പെടുത്തുന്ന ഫ്ലഡ് ലെവല്‍ മാപ്പിങ്ങും നെടുമുടി ഗ്രാമപഞ്ചായത്തില്‍ നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ആരോഗ്യവകുപ്പി​െൻറയും കിലയുടെയും കാന്‍ ആലപ്പിയുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില്‍നിന്നായി 530 കുട്ടികള്‍ 15 വാര്‍ഡിലെ അയ്യായിരത്തോളം വീടുകളുടെ വിവരശേഖരണത്തിനാണ് എത്തിയത്. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പള്ളാത്തുരുത്തിയില്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്ന സര്‍വേ ഫലങ്ങള്‍ പൊതുസര്‍വറിലേക്ക് ശേഖരിക്കപ്പെടുകയും അടിയന്തര നടപടികള്‍ക്ക് ആരോഗ്യവകുപ്പിന് ലഭ്യമാക്കുകയും ചെയ്യും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തി​െൻറ ഉയര്‍ന്ന നില ലഭ്യമാകുന്നതിനാല്‍ ഭാവിയില്‍ സമാനസാഹചര്യം ഉണ്ടാവുകയാണെങ്കില്‍ മുന്‍കരുതലുകള്‍ പ്രാദേശികതലത്തില്‍തന്നെ സ്വീകരിക്കാനാകും. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. ചാക്കോ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി. ശശി, പി.വി. ജോസഫ്, കില ജില്ല കോഓഡിനേറ്റര്‍ പി. ജയരാജ്, പരിഷത്ത് ജില്ല ജോയൻറ് സെക്രട്ടറി എന്‍. അജിത്കുമാര്‍, കാന്‍ ആലപ്പുഴ കോകണ്‍വീനര്‍ രോഹിത് ജോസഫ്, പരിഷത്ത് ജില്ല പരിസര വിഷയസമിതി ചെയര്‍മാന്‍ ദീപക് ദയാനന്ദന്‍, കണ്‍വീനര്‍ ജയന്‍ ചമ്പക്കുളം, പരിഷത്ത് ആലപ്പുഴ മേഖല പ്രസിഡൻറ് എ. അനില്‍ബാബു, കുട്ടനാട് മേഖല സെക്രട്ടറി അരവിന്ദ്കുമാര്‍, മുഹമ്മദ് താഹിര്‍, ജിബിന്‍ ലൂയിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story