Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ മനുഷ്യ​െൻറ...

പ്രളയത്തിൽ മനുഷ്യ​െൻറ സങ്കുചിതചിന്തകൾ ഒലിച്ചുപോയി -കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
ആലപ്പുഴ: സങ്കുചിത താൽപര്യങ്ങളെ കടപുഴക്കിയ പ്രളയം സാഹോദര്യ കേരളത്തി​െൻറ ആത്മവിശ്വാസത്തെ ഉയർത്തിപ്പിടിച്ചെന്ന് കെ.സി. വേണുഗോപാൽ എം.പി. മനുഷ്യൻ എന്ന വിശാലമായ കാഴ്ചപ്പാടുയർത്തിയതിനാലാണ് പ്രളയത്തെ നാം അതിജീവിച്ചത്. എക്കാലത്തെയും കേരളത്തി​െൻറ മാതൃകയാണിത്. ദുരിതാശ്വാസ പ്രവർത്തനത്തിൽ സന്നദ്ധ സേവനം ചെയ്തവർ ഈ പാരമ്പര്യത്തെ പ്രഖ്യാപിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ ഐ.ആർ.ഡബ്ല്യു നടത്തിയ ആശ്വാസ കിറ്റി​െൻറ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൈത്രിഭവനിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് ജമാൽ, സമിതി അംഗങ്ങളായ കെ.എസ്. അഷ്റഫ്, ഫസിലുദ്ദീൻ, വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.എ. റാഷിദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story