Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനവിക ഐക്യത്തിന് മത...

മാനവിക ഐക്യത്തിന് മത സംഘടനകൾ നേതൃത്വം നൽകണം^ എസ്.വൈ.എഫ്

text_fields
bookmark_border
മാനവിക ഐക്യത്തിന് മത സംഘടനകൾ നേതൃത്വം നൽകണം- എസ്.വൈ.എഫ് മട്ടാഞ്ചേരി: മാനവിക ഐക്യത്തിന് മതസംഘടനകൾ നേതൃത്വം നൽകണമെന്ന് 'ഐക്യം അകലെയല്ല' എന്ന പ്രമേയത്തിൽ സുന്നീ യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) നടത്തിയ ജില്ല സന്ദേശയാത്രയുടെ സമാപന സമ്മേളനം ആഹ്വാനം ചെയ്തു. ജന്മസിദ്ധമായ വ്യത്യസ്ത വീക്ഷണങ്ങളും ആദർശങ്ങളും വെച്ചു പുലർത്തുമ്പോഴും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാല മനസ്സുണ്ടാകണം. അതിന് മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ മാനവിക ഐക്യത്തിന് മനസ്സുവെക്കുകയേ നിർവാഹമുള്ളൂ. ഇതിന് കേരളത്തിലെ സുന്നീ സംഘടനകൾ ഏക മനസ്സോടെ മുന്നിൽ നിൽക്കണം. ജംഇയ്യതുൽ ഉലമ വർക്കിങ് സെക്രട്ടറി സിദ്ദീഖ് ബാഖവി മണിക്കിണർ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് സയ്യിദ് ഇസ്മാഈൽ ബുഖാരി ഏഴിമല അധ്യക്ഷത വഹിച്ചു. മുശാവറ അംഗം വി.പി.എ ഫരീദുദ്ദീൻ മുസ്ലിയാർ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് ബഷീർ വഹബി അടിമാലി പ്രമേയം അവതരിപ്പിച്ചു. സയ്യിദ് ഹിബത്തുല്ലാഹ് തങ്ങൾ, അബ്ദുറഹ്മാൻ വഹബി, അബ്ദുൽ കരീം മുസ്ലിയാർ, സജ്ജാദ് ഫൈസി, അബ്ദുൽഖാദിർ ബാഖവി കുമ്മനോട്, സുബൈർ വഹബി, ജലീൽ കൂവള്ളൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി നജീബ് വഹബി കൂറ്റംവേലി സ്വാഗതവും സജീർ വഹബി മട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story