Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:08 AM GMT Updated On
date_range 2018-03-31T10:38:59+05:30പീഡാനുഭവ ഓർമകളുമായി നാടെങ്ങും ദുഃഖവെള്ളി ആചരണം
text_fieldsഅങ്കമാലി: യേശുവിെൻറ പീഡാനുഭവ ഓർമകളുമായി നാടെങ്ങും ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരിച്ചു. രാവിലെ തിരുകർമങ്ങള്‍ക്കൊപ്പം കുരിശിെൻറ വഴിയും പ്രദക്ഷിണവും അരങ്ങേറി. അങ്കമാലി സെൻറ് ജോര്‍ജ് ബസിലിക്കയില്‍ സംഘടിപ്പിച്ച തിരുകർമങ്ങള്‍ക്ക് എല്‍.എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍ മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ് പൈനാടത്ത് സന്ദേശം നല്‍കി. ഉച്ചക്കുശേഷം വിവിധ യൂനിറ്റുകളില്‍നിന്ന് പ്രദക്ഷിണം ബസിലിക്കയിെലത്തി. ബസിലിക്ക റെക്ടര്‍ ഡോ. കുര്യാക്കോസ് മുണ്ടാടന്‍ പീഡാനുഭവ സന്ദേശം നല്‍കി. കിടങ്ങൂര്‍ ഉണ്ണിമിശിഹ ദേവാലയം, കിടങ്ങൂര്‍ യൂദാപുരം പള്ളി, കരയാംപറമ്പ് സെൻറ് ജോസഫ് പള്ളി, കവരപ്പറമ്പ് സെൻറ് ജോസഫ് പള്ളി, മൂക്കന്നൂര്‍ സെൻറ് മേരീസ് ഫൊറോന, തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ പള്ളി, കറുകുറ്റി സെൻറ് ജോസഫ്സ് ദേവാലയം, നെടുമ്പാശ്ശേരി സെൻറ് ജോര്‍ജ് യാക്കോബായ പള്ളി എന്നിവിടങ്ങളിലും ദുഃഖവെള്ളി ആചരിച്ചു. ശനിയാഴ്ച രാവിലെ തിരുകർമങ്ങള്‍ ആരംഭിക്കും. തീ, വെള്ളം വെെഞ്ചരിക്കല്‍, ദിവ്യബലി എന്നിവയാണ് പ്രധാന ചടങ്ങുകള്‍. രാത്രി 11.45ന് ഈസ്റ്റര്‍ തിരുകർമം ആരംഭിക്കും. ഈസ്റ്റര്‍ മുട്ട വിതരണം ചെയ്യും. മൂക്കന്നൂര്‍ സെൻറ് മേരീസ് ഫൊറോന ദേവാലയത്തില്‍ ശനിയാഴ്ച രാത്രി 11.30നാണ് ഉയിര്‍പ്പ് തിരുകർമം ആരംഭിക്കുക. വികാരി ജോസ് ഇടശ്ശേരി നേതൃത്വം വഹിക്കും. അങ്കമാലി സെൻറ് മേരീസ് യാക്കോബായ സുനോറോ കത്തീഡ്രലില്‍ ശനിയാഴ്ച രാത്രി എട്ടിന് ഉയിര്‍പ്പ് ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന, പ്രദക്ഷിണം എന്നിവയും അരങ്ങേറും. രാത്രി 12ന് സമാപിക്കും.
Next Story