Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഹ്റൈൻ മലയാളികളുടെ...

ബഹ്റൈൻ മലയാളികളുടെ കൂട്ടായ്​മയിൽ കൊച്ചുപെണ്ണിനും കുടുംബത്തിനും വീടായി

text_fields
bookmark_border
അമ്പലപ്പുഴ: ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ വീട്ടില്‍ ആശങ്കയോടെ കഴിഞ്ഞിരുന്ന കൊച്ചുപെണ്ണിനും കുടുംബത്തിനും ഇനി കെട്ടുറപ്പുള്ള പുതിയവീട്ടില്‍ തലചായ്ക്കാം. പുന്നപ്ര വടക്ക് പഞ്ചായത്ത് തൂക്കുകുളം ജങ്ഷന് സമീപം ചെന്നക്കൽ വെളിയില്‍ കൊച്ചുപെണ്ണിനാണ് (85) വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ വീട് സ്വന്തമായത്. ഷീറ്റുമേഞ്ഞ് ഭിത്തികള്‍ വിണ്ടുകീറിയ കൂരക്കുള്ളില്‍ മക്കളായ രേവമ്മ, ഗീത, ഗീതയുടെ ഭര്‍ത്താവ് രതീശന്‍, മകന്‍ രാഹുല്‍ എന്നിവരാണ് കഴിഞ്ഞിരുന്നത്. അർബുദ രോഗിയായ രതീശന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. മലയാളി സമാജത്തി​െൻറ 70ാം വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി നിർധനരായ 70 കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. ഹാബിറ്റാറ്റിനാണ് നിർമാണ ചുമതല. രണ്ട് മുറികളും ശുചിമുറിയും ഹാളും അടുക്കളയും സിറ്റൗട്ടുമായി 5.5 ലക്ഷത്തിനാണ് വീട് പൂര്‍ത്തീകരിച്ചത്. സി.പി.എം അനുഭാവികളുടെ സംഘടനയായ ബഹ്‌റൈനിലെ 'പ്രതിഭ'യുടെ സഹകരണത്തോടെയാണ് വീട് നിർമിച്ചത്. ഇതി​െൻറ താക്കോല്‍ മന്ത്രി ജി. സുധാകരന്‍ വ്യാഴാഴ്ച കൊച്ചുപെണ്ണിന് കൈമാറി. ഭാരവാഹിയായ സുബൈര്‍ കണ്ണൂര്‍, എക്‌സിക്യൂട്ടിവ് അംഗം ഗിരീഷ് കുമാര്‍, വനിതവേദി അംഗം രശ്മി, ഹാബിറ്റാറ്റ് ഡയറക്ടര്‍ ജി. ശങ്കര്‍, ബാബുരാജ്, ദില്‍റാണി ഗോപാല്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ സുവര്‍ണ പ്രതാപന്‍, വി.കെ. വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബി വിദ്യാനന്ദന്‍, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടന്‍, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം. രഘു, എന്‍.പി. വിദ്യാനന്ദന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.പി. ഗുരുലാല്‍, കെ. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സുരേഷിനും കുടുംബത്തിനും കാരുണ്യസ്പർശവുമായി പ്രവാസി കൂട്ടായ്മ ആലപ്പുഴ: പെസഹ വ്യാഴം നാളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനൊപ്പം ബഹ്റൈൻ കേരളീയ സമാജത്തിലെ ബാബുരാജും സുബീറുമെല്ലാം സാഗര സഹകരണ ആശുപത്രിക്ക് പിറകിലെ കൂനംപുരക്കൽ വീട്ടിലെത്തിയത് കാരുണ്യസ്പർശവുമായാണ്. ഓട്ടോ ഒാടിച്ച് കുടുംബത്തെ പോറ്റുന്ന സുരേഷ് ബാബുവി​െൻറ കുടുംബത്തിന് വീട് നിർമിച്ച് നൽകുന്നതി​െൻറ തറക്കല്ലിടാനാണ് അവരെത്തിയത്. സുരേഷ് നിത്യരോഗി കൂടിയാണ്. ചുരുങ്ങിയ ചെലവിൽ ഹാബിറ്റാറ്റ് തയാറാക്കുന്ന ഭവനം നാല് മാസത്തിനകം പണി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story