Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:29 AM GMT Updated On
date_range 2018-03-30T10:59:58+05:30പശ്ചാത്തല വികസനത്തിന് പ്രാമുഖ്യം നൽകി ആര്യാട് പഞ്ചായത്ത് ബജറ്റ്
text_fieldsമണ്ണഞ്ചേരി: കൃഷി, മാലിന്യ സംസ്കരണം, പശ്ചാത്തല വികസനം എന്നിവക്ക് പ്രാമുഖ്യം നൽകി ആര്യാട് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡൻറ് വിപിൻ രാജ് അവതരിപ്പിച്ചു. പ്രസിഡൻറ് കവിത ഹരിദാസ് അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിക്ക് 48 ലക്ഷം, മാലിന്യ നിർമാർജനത്തിനായി ഹരിതകിരണം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം, സമ്പൂർണ കുടിവെള്ള ലഭ്യത ഗ്രാമത്തിനായി 32 ലക്ഷം, കുരുമുളക് ഗ്രാമത്തിനായി 14 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പെപ്പർ സൊസൈറ്റി രൂപവത്കരിച്ച് കുരുമുളക് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ വ്യാപിക്കുക എന്നതാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കുള്ള ഫണ്ട് ഉൾപ്പെടുത്തിയതിൽ പോരായ്മയുെണ്ടന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് ഷീബ സാജു പറഞ്ഞു. പ്രതിപക്ഷ തർക്കം; ബജറ്റ് സമ്മേളനം നാളത്തേക്ക് മാറ്റി പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിെൻറ ബജറ്റ് സമ്മേളനം പ്രതിപക്ഷ തർക്കത്തെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റി. മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ തർക്കം നടന്നത്. ബുധനാഴ്ച രാവിലെ ചേർന്ന സമ്മേളനത്തിൽ ബജറ്റ് അവതരിപ്പിക്കാൻ വൈസ് പ്രസിഡൻറ് കെ.ആർ. പുഷ്കരനെ പ്രസിഡൻറ് ശാന്തമ്മ പ്രകാശ് ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ആരോപണം ഉന്നയിച്ചത്. നാല് അംഗങ്ങളുള്ള കോൺഗ്രസാണ് ആദ്യം ആരോപണം ഉന്നയിച്ചത്. മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയും സമാന ആരോപണം ഉന്നയിച്ചു. ബജറ്റ് യോഗം ചേരുന്നതിന് മൂന്നുദിവസം മുമ്പ് ബന്ധപ്പെട്ട അംഗങ്ങളെ ഒൗദ്യോഗികമായി അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, ബുധനാഴ്ച രാവിലെ ബജറ്റ് സമ്മേളനം ചേരുന്നെന്ന് തങ്ങളെ ചൊവ്വാഴ്ചയാണ് ഫോൺ ചെയ്ത് അറിയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഓഫിസിലെ തിരക്കുകളെ തുടർന്നാണ് ബജറ്റ് സമ്മേളനം അറിയിക്കാൻ വൈകിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി. അതേസമയം, ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ക്രമീകരിച്ച ഭക്ഷണം കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഉംറ യാത്രയയപ്പ് സംഗമം പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉംറ യാത്രയയപ്പ് സംഗമം സൈഫുല്ല ഇർഫാനി ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹുസൈൻ ഉടുമ്പനാട്, സലീം കാരക്കാട്, കെ.കെ. ഇസുദ്ദീൻ എന്നിവർ സംസാരിച്ചു.
Next Story